വഴിപാടുകളും ഫലങ്ങളും

വഴിപാടുകളും ഫലങ്ങളും
വഴിപാട് എന്ന വാക്കിന് അർത്ഥം \”ശ്രദ്ധയില്ലാതെ ചെയ്യുന്നത് \” എന്നാണ്. എന്നാൽ ശ്രദ്ധയില്ലാതെ ചെയ്യേണ്ടതല്ല വഴിപാടുകൾ എന്നതാണ് സത്യം.
വഴിപാട് യാഥാർത്ഥത്തിൽ പൂജയുടെ ഒരു ഭാഗം തന്നെയാണ്. ഭക്തനെ പൂജയിൽ ഭാഗികമായോ പൂർണമായോ ഭാഗമാക്കി തീർക്കുന്നതിനുള്ള ഒരു ഉപാധിയാണിത്. ഭക്തി നിർഭരമായ മനസ് ദേവനിൽതന്നെ കേന്ദ്രീകരിച്ചുകൊണ്ടും നിരന്തരം പ്രാർത്ഥിച്ചുകൊണ്ടും നടത്തുന്ന വഴിപാടുകൾ നിശ്ചയമായും പൂർണ്ണഫലം നൽകുക തന്നെ ചെയ്യുമെന്ന് എത്രയോ അനുഭവങ്ങളാൽ ബോധ്യമായിട്ടുണ്ട്. ക്ഷേത്രങ്ങളിൽ പൊതുവേ നടത്തുന്ന വഴിപാടുകളെ ആറ് വിഭാഗങ്ങളായി തിരിക്കാം അർച്ചന, അഭിഷേകം, ചന്ദനം ചാർത്ത്, നിവേദ്യം, വിളക്ക് മറ്റുള്ളവ അങ്ങിനെയാണ് 

അർച്ചന :

മന്ത്രങ്ങൾ ജപിച്ചുകൊണ്ട് ദേവതയ്ക്ക് പൂജാപുഷ്പങ്ങളാൽ അർച്ചനയും പുഷ്പാഞ്ജലിയും നടത്തുന്ന വഴിപാടാണിത്. അഷ്ടോത്തരശത(108) നാമാർച്ചന, ത്രിശതി(300) നാമാർച്ചന, ചതുശതി(400) നാമാർച്ചന, സഹസ്ര(1000) നാമാർച്ചന, ഭാഗ്യസൂക്തം, പുരുഷസൂക്തം, ഐകമത്യസൂക്തം തുടങ്ങിയ മന്ത്രങ്ങൾ ജപിച്ചു കൊണ്ടുള്ള അർച്ചനകൾ അന്നിവയൊക്കെ ഇതിൽ ഉൾപ്പെടും.

അഭിഷേകം :

ദാരു, കടുശർക്കര ബിംബങ്ങൾ ഒഴിച്ച് മറ്റുള്ളവയ്ക്ക് എല്ലാം അഭിഷേകം പതിവാണ് ശുദ്ധജലം, പാൽ, നെയ്യ്, ഇളനീർ, എണ്ണ, പനിനീർ, കളഭം, പഞ്ചാമൃതം തുടങ്ങിയവയെല്ലാം അതതു ദേവതകൾക്ക് അനുസരണമായി അഭിഷേകം ഉപയോഗിക്കുന്നു

ചന്ദനം ചാർത്തൽ :

ദേവബിംബങ്ങളിൽ മുഖം മാത്രമായോ, പൂർണമായോ ചന്ദനം ചാർത്തുന്ന വഴിപാടാണിത്.

നിവേദ്യം :

പവിത്രമായ നിവേദ്യങ്ങൾ ഓരോരോ ദേവതാ സങ്കൽപം അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. തിരുമധുരം, വെള്ളനിവേദ്യം, പായസനിവേദ്യം, മലർനിവേദ്യം, അപ്പനിവേദ്യം എന്നിവയൊക്കെ പ്രധാനമാണ്. പായസം തന്നെ പാൽപായസം, നെയ്‌പായസം, കൂട്ട്പായസം, കടുംപായസം എന്നിങ്ങനെ പല വിതത്തിലുണ്ട്.

വിളക്ക് :

നെയ്‌വിളക്ക്- വിളക്കുകളിൽ ഇത് പ്രധാനമാണ് പൊതുവേ ശ്രീ കോവിലിനു ഉള്ളിലാണ് തെളിക്കാറുള്ളത്. എള്ളെണ്ണ വെളിച്ചെണ്ണ തുടങ്ങിയവയും അകത്തും പുറത്തും (വിളക്കുമാടം തുടങ്ങിയ ഭാഗങ്ങളിൽ) വിളക്കിനായി ഉപയോഗിക്കുന്നു. നീരാഞ്ജനവിളക്ക് തുടങ്ങിയ പ്രത്യേക വഴിപാടുമുണ്ട് .

പലവിധത്തിലുള്ള വഴിപാടുകളും അവ നടത്തിയാൽ ലഭ്യമാകുമെന്ന് വിശ്വസിക്കപ്പെടുന്നതുമായ ഫലങ്ങളുമാണ് ഇവിടെ ചൂണ്ടിക്കാട്ടുന്നത്.

1. വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?

ദുഃഖനിവാരണം
2. പിന്‍വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?

മംഗല്ല്യ സിദ്ധി, ദാബത്യ ഐക്യം.
3. കെടാവിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?

മഹാവ്യാധിയില്‍ നിന്ന് മോചനം.
4. നെയ്യ് വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?

നേത്രരോഗ ശമനം
5. ചുറ്റുവിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?

മനശാന്തി, പാപമോചനം, യശസ്സ്
6. നാരങ്ങാ വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?

രാഹുദോഷ നിവാരണം, വിവാഹതടസ്സം നീങ്ങല്‍.
7. ആല്‍വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?

ഉദ്ദിഷ്ടകാര്യസിദ്ധി.
8. മാല വഴിപാട് കഴിച്ചാലുള്ള ഫലം ?

മാനസിക സുഖം
9. കൂവളമാല വഴിപാട് കഴിച്ചാലുള്ള ഫലം ?

മൂന്ന്‍ ജന്മങ്ങളിലെ പാപങ്ങള്‍ നശിക്കുന്നു, ഉറച്ച മനസ്സിന്, ശിവസായൂജ്യം.
10. നിറമാല വഴിപാട് കഴിച്ചാലുള്ള ഫലം ?

അഭീഷ്ടസിദ്ധി
11. ഗണപതിഹോമം വഴിപാട് കഴിച്ചാലുള്ള ഫലം ?

വിഘ്നങ്ങള്‍ മാറി ലക്‌ഷ്യം കൈവരിക്കല്‍.
12. കറുക ഹോമം വഴിപാട് കഴിച്ചാലുള്ള ഫലം ?

ബാലാരിഷ്ടമുക്തി, രോഗശമനം.
13. മൃത്യുഞ്ജയഹോമം വഴിപാട് കഴിച്ചാലുള്ള ഫലം ?

കഠിനരോഗ നിവാരണം, സകലവിധ പാപമോചനം.
14. തിലഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?

പ്രേതോപദ്രവങ്ങളില്‍ നിന്ന് ശാന്തി.
15. കാളികാഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?

ശത്രുദോഷ ശമനം.
16. ലക്ഷ്മിഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?

ധനാഭിവൃദ്ധി
17. ചയോദ്രുമാഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?

രോഗശാന്തി
18. ഐകമത്യഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?

കുടുംബഭദ്രത, മത്സരം ഒഴിവാക്കല്‍
19. സുദര്‍ശനഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?

രോഗശാന്തി
20. അഘോരഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?

ആഭിചാരബാധ, ശത്രുദോഷം, എന്നിവയുടെ നിവാരണം.
21. ആയില്ല്യ പൂജ വഴിപാട് നടത്തിയാലുള്ള ഫലം ?

ത്വക്ക് രോഗശമനം, സര്‍പ്പപ്രീതി, സര്‍പ്പദോഷം നീങ്ങല്‍.
22. ഉമാമഹേശ്വര പൂജ വഴിപാട് നടത്തിയാലുള്ള ഫലം ?

മംഗല്ല്യ തടസ്സ നിവാരണം.
23. ലക്ഷ്മീ നാരായണ പൂജ വഴിപാട് നടത്തിയാലുള്ള ഫലം ?

ദുരിതനിവാരണം, ശത്രുനിവാരണം
24. നൂറും പാലും വഴിപാട് നടത്തിയാലുള്ള ഫലം ?

സന്താനലാഭം, രോഗശാന്തി, ദീര്‍ഘായുസ്സ് .
25. ഭഗവതിസേവ വഴിപാട് നടത്തിയാലുള്ള ഫലം ?

ദുരിതനിവാരണം, ആപത്തുകളില്‍ നിന്നും മോചനം.
26. ബ്രഹ്മരക്ഷസ്സ് പൂജ വഴിപാട് നടത്തിയാലുള്ള ഫലം ?

സ്ഥല ദോഷത്തിനും, നാല്‍ക്കാലികളുടെ രക്ഷക്കും.
27. നിത്യപൂജ വഴിപാട് നടത്തിയാലുള്ള ഫലം ?

സര്‍വ്വവിധ ഐശ്വര്യം.
28. ഉദയാസ്തമനപൂജ വഴിപാട് നടത്തിയാലുള്ള ഫലം ?

ദീര്‍ഘായുസ്സ്, ശത്രുദോഷനിവാരണം, സര്‍വ്വൈശ്വര്യം.
29. ഉഷപൂജ വഴിപാട് നടത്തിയാലുള്ള ഗുണം ?

വിദ്യാലാഭം, സന്താനലബ്ധി
30. ഉച്ചപൂജ വഴിപാട് നടത്തിയാലുള്ള ഗുണം ?

രോഗശാന്തി, ഗ്രിഹ – ദ്രവ്യ ലാഭം, മനസമാധാനം
31. ആത്താഴപൂജ വഴിപാട് നടത്തിയാലുള്ള ഗുണം ?

ആയൂരാരോഗ്യ സൌഖ്യം
32. ഒറ്റപ്പം വഴിപാട് നടത്തിയാലുള്ള ഗുണം ?

നല്ല ആരോഗ്യം
33. കദളിപ്പഴം നിവേദ്യം നടത്തിയാലുള്ള ഫലം ?

ജ്ഞാനലബ്ധി 
34. വെണ്ണ നിവേദ്യം നടത്തിയാലുള്ള ഫലം ?

ബുദ്ധിക്കും, വിദ്യക്കും.
35. വെള്ള നിവേദ്യം വഴിപാട് നടത്തിയാലുള്ള ഗുണം ?

ദാരിദ്ര്യം നീങ്ങും
36. അവില്‍ നിവേദ്യം വഴിപാട് നടത്തിയാലുള്ള ഗുണം ?

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം
37. ത്രിമധുരം വഴിപാട് നടത്തിയാലുള്ള ഗുണം ?

താപത്രയങ്ങളില്‍നിന്നു മുക്തി.
38. പഞ്ചാമൃതം വഴിപാട് നടത്തിയാലുള്ള ഗുണം ?

ദേവാനുഗ്രഹം
39. ചന്ദനം ചാര്‍ത്ത് വഴിപാട് നടത്തിയാലുള്ള ഗുണം ?

ഉഷ്ണരോഗശമനം, ചര്‍മ്മ രോഗശാന്തി.
40. ദേവിക്ക് മുഴുക്കാപ്പ് ചാര്‍ത്തിയാല്‍ ലഭിക്കുന്ന ഗുണം ?

പ്രശസ്തി, ദീര്‍ഘായുസ്സ്
41. ഗണപതിക്ക്‌ മുഴുക്കാപ്പ് ചാര്‍ത്തിയാല്‍ ലഭിക്കുന്ന ഗുണം ?

കാര്യതടസ്സം മാറികിട്ടും
42. ശിവന് മുഴുക്കാപ്പ് ചാര്‍ത്തിയാല്‍ ലഭിക്കുന്ന ഗുണം ?

രോഗശാന്തി, ദീര്‍ഘായുസ്സ്
43. കാവടിയാട്ടം വഴിപാട് നടത്തിയാലുള്ള ഗുണം ?

ഐശ്വര്യലബ്ധി
44. മുട്ടരുക്കല്‍ വഴിപാട് നടത്തിയാലുള്ള ഗുണം ?

തടസ്സങ്ങള്‍ നീങ്ങുന്നു.
45. താലിചാര്‍ത്തല്‍ വഴിപാട് നടത്തിയാലുള്ള ഗുണം ?

മംഗല്ല്യഭാഗ്യത്തിനു
46. നീരാജനം വഴിപാട് നടത്തിയാലുള്ള ഗുണം ?

മനസ്വസ്ഥത, ശനിദോഷ നിവാരണം, രോഗവിമുക്തി.
47. വെടിവഴിപാട് നടത്തിയാലുള്ള ഗുണം ?

നഷ്ടപ്പെട്ട ദ്രവ്യം കണ്ടെത്തുന്നതിനും, കാര്യസാധ്യത്തിനും
48. പായസം വഴിപാട് നടത്തിയാലുള്ള ഗുണം ?

ധനധാന്യ വര്‍ദ്ധന
49. തന്നീരാമ്രിതം വഴിപാട് നടത്തിയാലുള്ള ഗുണം ?

രോഗശാന്തി, അഭീഷ്ടശാന്തി.
✍ പ്രസൂൻ സുഗതൻ രാവണൻ
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം 9946419596

Leave a Comment

Your email address will not be published. Required fields are marked *