വാസ്തു ശാസ്ത്രം

കെട്ടിട നിർമ്മാണ ശാസ്ത്രം എന്നതിലുപരി വസിക്കുന്ന ഭൂമിയിലെ വാസ്തു ശാസ്ത്രപരമായ പ്രത്യേകതകൾ ഉൾക്കൊണ്ടു കൊണ്ടുള്ള ശാസ്ത്രീയ സമീപനം മെച്ചപ്പെട്ട ജീവിതം, കുടുംബസൗഖ്യം, ധനം, ഐശ്വര്യം , സമ്പത്ത് എന്നിവ നേടിത്തരും
ഒരു കഥ വായിക്കാം ….
രഞ്ജിത്ത് ഒരു മിടുക്കനായ ഡ്രൈവർ ആണ്. ഭാര്യ ബിന്ദു ബ്യൂട്ടിഷൻ . ഈ അടുത്ത കാലത്ത് വീടിന്റെ റിന്നവേഷൻ (പുതുക്കി നിർമ്മാണം) കഴിഞ്ഞു. അതിൽ പിന്നെ രഞ്ജിത്തിന് ഉറക്കക്കുറവ് തലയുടെ പിൻഭാഗത്ത് മരപ്പ്, ചിരിയ്ക്കുമ്പോൾ തലവേദനിയ്ക്കുന്നു , അങ്ങിനെ ആരോഗ്യപരമായ പ്രശ്നങ്ങൾ . വാസ്തു ദോഷം കൊണ്ടാണോ എന്ന ചിന്ത കഠിനമായപ്പോൾ പരിഹാരത്തിനായി എന്നെ വിളിപ്പിച്ചു. പ്രഥമദൃഷ്ട്യാ വിദിക്ക് ദോഷം കണ്ടു എങ്കിലും. വിദിക്ക് ദോഷം മൂലം അല്ല ഈ ആരോഗ്യകരമായ അവസ്ഥ എന്ന് മനസിലായി. ഭാര്യ പറയുന്നു. വീട് നിർമ്മാണം കഴിഞ്ഞതിൽ മുതൽ രഞ്ജിത്ത് ചേട്ടൻ ക്ഷീണിച്ചു വരുന്നു. ഞാൻ വീട്ടിൽ ചിലവഴിച്ച ഒരു മണിക്കൂറിനകം രഞ്ജിത്ത് 3, 4 തവണ വെള്ളം കുടിച്ചു . രഞ്ജിത്ത് ഒന്ന് Sugar ടെസ്റ്റ് ചെയ്യണം. രഞ്ചിത്ത് എന്തിന്? എനിയ്ക്ക് 32 വയസേ ആയുള്ളു. എനിയ്ക്ക് ഷുഗർ ഇല്ല. വാസ്തു പരമായി എന്തേലും ദോഷം ഉണ്ടോ?

രഞ്ചിത്ത് വാസ്തു പരമായ ദോഷം അല്ല. ജ്യോതിഷപരമായി രഞ്ജിത്തിന് കഴിഞ്ഞ വർഷം ശനി ദശ തുടങ്ങി. 19 വർഷം ശനി ദശയാണ്. ആദ്യത്തെ രണ്ടര വർഷം ശനിയിൽ ശനിയുടെ അവഹാര കാലം.ശനി ദശാ സമയത്ത് ശനിയുടെ മോശം സ്വാധീനം കൊണ്ട് ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറഞ്ഞ് പോകാൻ ഇടയാകും അത് ശരീരത്തിലെ ചില ഗ്രന്ഥികൾക്ക് തകരാറുണ്ടാക്കും. എന്തായാലും രഞ്ജിത്ത് ഇപ്പോൾ തന്നെ Random Sugar ഒന്ന് ടെസ്റ്റ് ചെയ്യു . പിടിച്ച പിടിയാലെ ലാബിലേയ്ക്ക് കൊണ്ടുപോയി Blood Sugar test ചെയ്തു. 460. റിസൾട്ട് കണ്ട് രഞ്ജിത്തിന് കാര്യം മനസിലായി.

diabetic ഒരു രോഗമല്ല. ഒരു പാട് രോഗങ്ങൾക്ക് കാരണമായേക്കാവുന്ന അവസ്ഥയാണ്. അതിനാൽ രഞ്ജിത്ത് ഒരു doctor നെ കാണണം എന്ന് നിർദ്ദേശിച്ചു മടങ്ങി.

വാസ്തു ദോഷം മാത്രം ആകണമെന്നില്ല നമ്മുടെ ദുരവസ്ഥയ്ക്ക് കാരണം. ഈ ഉദ്ദാഹരണത്തിലൂടെ കാര്യം മനസിലാക്കാം ജ്യോതിഷപരമായ മാനസികമായ സമീപനം കൂടി ആവശ്യമാണ്. പരിഹാരവും ഒന്നിൽ കേന്ദ്രീകരിയ്ക്കാൻ ആവില്ല. സമ്മിശ്ര പരിഹാരമാണ് ആവശ്യം.

Leave a Comment

Your email address will not be published. Required fields are marked *