വാഹന യോഗം ആർക്കെല്ലാം.?
ജാതകൻ്റെ ജാതകത്തിൽ വാഹനയോഗം ഉണ്ടെങ്കിൽ ജാതകൻ അനേക വാഹനങ്ങളുടെ ഉടമസ്ഥൻ ആയിരിക്കും എന്നതാണ് വാഹന യോഗത്തിൻ്റെ പ്രത്യേകത.
ഗ്രഹനിലയിൽ വാഹനയോഗം എങ്ങനെ അറിയാം?
ജാതകൻ്റെ ജാതകത്തിലെ ഗ്രഹനിലയിൽ രണ്ടാം ഭാവത്തിൻ്റെ അധിപനും ലഗ്നത്തിൻ്റെ അധിപനും നാലാം ഭാവത്തിൻ്റെ അധിപനും സ്വക്ഷേത്രങ്ങളിൽ നില്ക്കുകയും ഒൻപതാം ഭാവത്തിൻ്റെ അധിപൻ ലഗ്നത്തിൽ നില്ക്കുകയും ചെയ്താൽ അനേകം വാഹനങ്ങളുടെ ഉടമസ്ഥനായി ജാതകൻ മാറുന്നതാണ്.
കേന്ദ്ര ഭാവങ്ങളിൽ
ജാതകൻ്റെ ഗ്രഹനിലയിൽ വ്യാഴ ഗ്രഹവും ശുക്ര ഗ്രഹവും നാലാം ഭാവത്തിൻ്റെ അധിപനോടു കൂടി കേന്ദ്ര ഭാവങ്ങളായ നാല്, ഏഴ്, പത്ത് ഈ ഭാവങ്ങളിലോ ത്രികോണ ഭാവങ്ങളിലോ പതിനൊന്നാം ഭാവത്തിലോ നിന്നാലും ഗ്രഹനിലയിൽ ഒൻപതാം ഭാവാധിപൻ ഗുരു ശുക്രൻ എന്നീ ഗ്രഹങ്ങളോട് യോഗം ചെയ്ത് ഒൻപതാം ഭാവത്തിലോ നാലാം ഭാവത്തിലോ നിന്നാലും ജാതകൻ അനേകം വാഹനങ്ങളുടെ ഉടമസ്ഥനായും രാജ തുല്യനായും ഭവിക്കും.
വാഹന യോഗം ഇല്ലാത്തവർക്ക് എങ്ങിനെ വാഹനം ഉണ്ടാകും. വാങ്ങുന്ന വാഹനത്തിന്റെ ഉടമസ്ഥാവകാശം വീട്ടിൽ വാഹന യോഗമുള്ള മറ്റാരുടെയെങ്കിലും പേരിൽ ആയിരിക്കാൻ ശ്രദ്ധിക്കുക. എങ്കിലേ വീട്ടിൽ വാഹനം നിലനിൽക്കൂ.
✍ പ്രസൂൻ സുഗതൻ രാവണൻ
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം 9946419596