വിവാഹം എന്ന് നടക്കും?

വിവാഹം എന്ന് നടക്കും?
ഒരു ജാതകൻ്റെ ഗ്രഹനിലയിൽ ഏഴാം ഭാവത്തിൽ നില്ക്കുന്ന ഗ്രഹം അവിടെ ദൃഷ്ടി ചെയ്യുന്ന ഗ്രഹം ഇവരുടെ സപ്തമാധിപന്മാർ, രാശ്യാധിപന്മാർ, നവാംശകാധിപന്മാർ, ശുക്രൻ ,ചന്ദ്രൻ, ലഗ്നത്തിൻ്റെ നവാംശകാധിപൻ ഇവരുടെ ദശയിലും അപഹാരത്തിലും വിവാഹം നടക്കും. കളത്ര ഭാവത്തിൻ്റെ അധിപൻ  ഏഴ്, രണ്ട്, പതിനൊന്ന് (7, 2, 11 ) എന്നീ ഭാവങ്ങളിൽ ഫലസൂചകനായാൽ വിവാഹത്തെ സൂചിച്ചിക്കാം.

ശുക്രൻ
ജാതകരുടെ ഗ്രഹനിലയിൽ ശുക്രൻ, ചന്ദ്രൽ  ഏഴ്, രണ്ട്, പതിനൊന്ന് (7, 2, 11 ) ഭാവങ്ങളിൽ ഒന്നിൽ ഫല രാശികളിൽ വരിക അല്ലെങ്കിൽ ശുക്രനും, ചന്ദ്രനും യോഗം ചെയ്ത്  അഞ്ചാംഭാവത്തിൽ നില്ക്കുക,തുടങ്ങിയത് ജാതകരുടെ വിവാഹത്തെ സൂചിപ്പിക്കുന്നു. ശുക്രനോ ഏഴാം ഭാവാധിപനോ ലഗ്നത്തിൻ്റെ ത്രികോണ രാശികളിൽ  ചാരവശാൽ സഞ്ചരിക്കുന്ന കാലയളവിൽ വിവാഹം നടക്കാം.

ഏഴാം ഭാവത്തിൻ്റെ അധിപൻ
ഏഴാം ഭാവത്തിൻ്റെ അധിപൻ നില്ക്കുന്ന ഗ്രഹത്തിൻ്റേയോ, ഏഴാം ഭാവത്തിൻ്റേയോ ദശയിൽ ലഗ്നത്തിൻ്റെ അധിപൻ ഗോചരാൽ കളത്ര സ്ഥാനത്തു വരുന്നുവേ ആ സമയത്ത് വിവാഹം നടക്കും.

ചന്ദ്രൻ
ഏഴാം ഭാവാധിപതി നിൽക്കുന്ന ദശാനാഥൻ്റെ അംശകനാഥൻ  ശുക്രൻ ചന്ദ്രൻ ഇവയിൽ ആർക്കാണോ ബലം  കൂടുതൽ ആ ഗ്രഹത്തിൻ്റെ ദശയിൽ വിവാഹം നടക്കും.ഏഴാം ഭാവാധിപൻ നില്ക്കുന്ന  രാശിയുടെ ത്രികോണത്തിൽ ഗുരുവരുന്ന കാലവും വിവാഹം നടക്കും.  ഇതൊക്കെ ജാതകരുടെ ഗ്രഹനില വച്ചുള്ള കാര്യങ്ങളാണ്, ജാതകം ഇല്ലാത്തവർക്ക് തത്ക്കാലിക പ്രശ്നം എടുത്ത് ഫലം പറയുന്ന രീതിയും ഉണ്ട്. മിക്കപ്പോഴും സന്താന തടസം / ക്ലേശം വിവാഹ തടസത്തിന് കാരണമാകാറുണ്ട്. അനുയോജ്യ രത്നധാരത്തിലൂടെ വിവാഹ അനുഭവം എന്ന ഭാഗ്യാവസ്ഥ സൃഷ്ടിച്ചെടുക്കാം.
✍ പ്രസൂൻ സുഗതൻ രാവണൻ
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം 9946419596

Leave a Comment

Your email address will not be published. Required fields are marked *