വിവാഹം നടക്കാത്തതിന്റെ യഥാർത്ഥ കാരണവും സന്താന ദോഷം ആകാം.
വിവാഹശേഷം വർഷങ്ങൾ കാത്തിരുന്നിട്ടും ആവിശ്യമായ ചികിത്സയും പ്രാർത്ഥനയും നടത്തിയിട്ടും സന്താനഭാഗ്യം ലഭിക്കാതെ നിരാശരും ദു:ഖിതരുമായി കഴിയുന്ന ദമ്പതികളുടെ കാര്യം പരിഗണിക്കുമ്പോൾ കാണുന്ന ജ്യോതിഷപരമായ ചില പ്രത്യേകതകൾ ചുവടെ ചേർക്കുന്നു. സന്താനങ്ങൾ ഉണ്ടാകാൻ തടസം ഉള്ളതിനാൽ വിവാഹം പോലും തടസപ്പെടുന്ന ചില ജാതകങ്ങളും കണ്ടിട്ടുണ്ട്. കാരണം യാതൊരു കാരണവശാലും കുട്ടികൾ ഉണ്ടാകാതിരിക്കാൻ ഗ്രഹങ്ങൾ വിവാഹം പോലും തടസപ്പെടുത്തുന്നു.
ലഗ്നം, ചന്ദ്രൻ ,വ്യാഴം
ജാതകത്തിൽ ലഗ്നം, ചന്ദ്രൻ ,വ്യാഴം എന്നിവയുടെ അഞ്ചാം ഭാവം കൊണ്ടാണ് സന്താനഭാഗ്യത്തെ ചിന്തിക്കുന്നത്. സ്ത്രീ ജാതക പരിശോധനയിൽ സ്ത്രീയുടെ ജാതകത്തിലെ ലഗ്നത്തിൻ്റെ ഒമ്പതാം ഭാവം കൂടി ചിന്തിക്കണം. മേൽപറഞ്ഞ അഞ്ചാം ഭാവം സ്ത്രീയുടെ ജാതകത്തിലെ ഒൻപതാം ഭാവം എന്നിവടങ്ങളിൽ നില്ക്കുന്ന ഗ്രഹങ്ങൾ ബലവാന്മാകുമ്പോഴാണ് ഫലം തരുന്നത്. സന്താനഭാഗ്യം ഉണ്ടാകണമെങ്കിൽ ലഗ്നം, അഞ്ചാം ഭാവം ഇവയുടെ അധിപന്മാർ ചന്ദ്രൻ ,വ്യാഴം എന്നിവർക്ക് നല്ല ബലമുണ്ടാകുകയും വേണം.ചന്ദ്രൻ, വ്യാഴം, ലഗ്നം, അഞ്ചാംഭാവം എന്നിവയുടെ അധിപന്മാർക്ക് പാപയോഗമോ ദൃഷ്ടിയോ അനിഷ്ടബന്ധമോ യോഗമോ ഉണ്ടാകാൻ പാടില്ല .അങ്ങനെ ഉണ്ടായാൽ അത് സന്താന തടസ്സിത്തിന് കാരണമാകും.
ലഗ്നാധിപൻ, അഞ്ചാം ഭാവാധിപൻ, വ്യാഴം
ജത്രകൻ്റെ ജാതകത്തിലെ ഗ്രഹനിലയിൽ ലഗ്നാനാധിപൻ, ഏഴാം ഭാവാധിപൻ, അഞ്ചാം ഭാവാധിപൻ, സന്താന കാരകനായ വ്യാഴം ഇവർ ബലഹീന്നരാണെങ്കിൽ അത് സന്താനഭാഗ്യമില്ലാഴ്മയുടെ ലക്ഷണമാണ്.
അഞ്ചാം ഭാവാധിപൻ നീച രാശിയിൽ
സന്താന ഭാവമായ അഞ്ചാം ഭാവത്തിൽ ഭാവാധിപനല്ലാതെ ഒരു പാപ ഗ്രഹം നില്ക്കുകയും അഞ്ചാം ഭാവാധിപൻ തൻ്റെ നീച രാശിയിൽ ശുഭഗ്രഹ ബന്ധമില്ലാതെ നില്ക്കുകയും ചെയ്യുന്നത് സന്താഭാഗ്യമില്ലാതെ വരുന്നതിന് കാരണമാണ്.
ലഗ്നം, ചന്ദ്രൻ ,വ്യാഴം
ദമ്പതികളുടെ ജാതകത്തിലെ ഗ്രഹനിലയിൽ ലഗ്നം, ചന്ദ്രൻ ,വ്യാഴം ഇവയുടെ അഞ്ചിൽ ശുഭ ഗ്രഹങ്ങളുടെ ബന്ധമില്ലാതെ പാപഗ്രഹങ്ങൾ നില്ക്കുന്നത് സന്താനഭാഗ്യമില്ലാഴ്മ യോഗമാണ്.
സന്താന പ്രശ്നം
സന്താന ഭാഗ്യം അറിയുന്നതിനുള്ള പ്രശ്നത്തിൽ അഞ്ചാം ഭാവത്തിൽ ശുഭ്രഗ്രഹങ്ങളുടെ ബന്ധമില്ലാതെ രാഹു നില്ക്കുകയും അഞ്ചാം ഭാവത്തിൻ്റെ അധിപനായ ഗ്രഹത്തിന് യോഗമോ ദുഷ്ടിയോ ഉണ്ടാകുകയും ചെയ്താൽ സർപ്പശാപം മൂലമാണ് സന്താനഭാഗ്യം ഇല്ലാത്തത് എന്ന് മനസ്സിലാക്കാം.
ശനി ഗുളികനോട് യോഗം ചെയ്തു നിന്നാൽ
ലഗ്നത്തിലോ അതിൻ്റെ അഞ്ചാം ഭാവത്തിലോ ഒൻപതാം ഭാവത്തിലോ ശനി ഗുകളകനോടു യോഗം ചെയ്ത് ഭാര്യ ഭർത്താക്കന്മാരുടെ ഗ്രഹനിലയിൽ
നിന്നാൽ സന്താനം ഭാഗ്യം ഉണ്ടാകുകയില്ല.
അഞ്ചാം ഭാവത്തിൽ കുജൻ
ജാതകരുടെ അഞ്ചാം ഭാവത്തിൽ ആറാം ഭാവാധിപനോ കുജനോ ശുഭഗ്രഹങ്ങളുടെ ദൃഷ്ടിയോ യോഗമോ ഇല്ലാതെ ആറാം ഭാവാധിപനോടു യോഗം ചെയ്തു നിന്നാൽ ശത്രുദോഷം നിമിത്തമാണ് സന്താന ഭാഗ്യമില്ലാത്തത് എന്നു കാണാം.
വൃശ്ചികം, ഇടവം. കന്നി, ചിങ്ങം എന്നീ രാശികള്‍ അഞ്ചാം ഭാവമായി വന്നാല്‍ വളരെ താമസിച്ചതിനു ശേഷം മാത്രമേ പുത്ര സമ്പത്ത് ഉണ്ടാകുകയുള്ളൂ. 4, 7, 10, ഈ ഭാവങ്ങളില്‍ പാപന്മാരും, ശുക്ര ചന്ദ്രന്മാര്‍ ഇവര്‍ നിന്നാലും 12, 8, 5 ലഗ്‌നം ഈ ഭാവങ്ങള്‍ നിന്നാലും വംശക്ഷയ ലക്ഷണങ്ങളാണ്.
ഏഴാം ഭാവത്തില്‍ ശുക്രന്‍, ബുധന്‍, ഇവര്‍ നിന്നാലും 4 ല്‍ വ്യാഴം പാപന്മാരോട് യോഗം ചെയ്താലും അഞ്ചാം ഭാവത്തില്‍ ചന്ദ്രന്‍ നിന്നാലും 7, 12, 01 ഈ ഭാവങ്ങളില്‍ പാപ ഗ്രഹങ്ങള്‍ യോഗം ചെയ്താലും വംശ നാശം ഉണ്ടാകും.
പരിഹാരം
സേതു സ്‌നാനം കീര്‍ത്തനം,സത് കഥായാം
പൂജാം ശംഭോ ശ്രീപതെ സദ്വ്രതാനി
ദാനം ശ്രാദ്ധം കര്‍മ്മ നാഗ പ്രതിഷ്ടാം
കൂര്യ്യാ ദേട്യൈ:രാപ്നുയാത്സതിംസ:
സേതു സ്‌നാനം, സത് കഥാക്ഷേപം, ശിവ പൂജ, വിഷ്ണു പൂജ, സത് വ്രതങ്ങള്‍, ദാനം, ശ്രാദ്ധം, നാഗ പ്രതിഷ്ട എന്നിവ ഒന്നാന്തരം ദുരിത പ്രായശ്ചിത്തങ്ങളാകുന്നു. ഇപ്രകാരമുള്ള പ്രായശ്ചിത്തവിധികളും മറ്റും ഉണ്ടെങ്കില്‍ സന്താനം ഉണ്ടാകുവാനുള്ള യോഗ്യമായ ബീജ ബലം പുരുഷനും ക്ഷേത്ര ബലം സ്ത്രീയ്ക്കും ഇല്ലെങ്കില്‍ അന്ധന്മാര്‍ക്ക് ചന്ദ്ര രശ്മി എന്ന പോലെ എല്ലാം നിഷ്ഫലമായി തീരും
ഭാര്യ ഭർത്താക്കന്മാരുടെ ജാതകം പരിശോധിച്ച് അനുയോജ്യ ഗ്രഹത്തിന്റെ സ്വാധീനം (സന്താനഭാഗ്യം) വർദ്ധിപ്പിക്കാൻ രത്നധാരണം, സ്വയം സമർപ്പണത്തോടെ ഈശ്വരാധീനം വർദ്ധിപ്പിക്കാനുള്ള കർമ്മങ്ങൾ എന്നിവ ചെയ്താൽ മേൽ പറഞ്ഞ സന്താന ദോഷമുളള 70% ആളുകളിലും ഫലം ഉണ്ടാകുന്നതാണ്.
✍ പ്രസൂൻ സുഗതൻ രാവണൻ
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം 9946419596