വിഷാദം ജ്യോതിഷ വിശകലനം. പരിഹാരങ്ങളും.

വിഷാദം ജ്യോതിഷ വിശകലനം. പരിഹാരങ്ങളും.
ഗ്രഹങ്ങളാണ് ഭൂമിയെ ഭൂമിയിലെ ജീവ ജാലങ്ങളെ നിയന്ത്രിക്കുന്നത് എന്നതിൽ തർക്കം ഉള്ളവർ ഇത് വായിക്കേണ്ടതില്ല. സൂര്യന്റെ സ്വാധീന പ്രകാരം നമ്മുക്ക് പ്രകാശം ചൂട് എന്നിവയും ചന്ദ്രന്റെ സ്വാധീനം കൊണ്ട് തിരമാലകളും, ഭൂമി കുലുക്കവും എന്തിന് സുനാമികൾ പോലും ഉണ്ടാകുന്നു. മനസ്സിനെ പ്രതിനിധീകരിക്കുന്നത് ചന്ദ്ര ഗ്രഹമാണ് ; അതിനാൽ തന്നെ ചന്ദ്രൻ മാനോകാരകൻ എന്ന പേരിലും അറിയപ്പടുന്നു. ഈ മാനോകാരകൻ മാതൃകാരകനുമാണ്.നല്ലതും ചീത്തയുമായ എല്ലാറ്റിന്റെയും സ്വീകർത്താവാണ് ചന്ദ്രൻ. ജീവിതത്തിൽ നല്ല കാര്യങ്ങൾ ഉണ്ടെങ്കിൽ നമുക്കെല്ലാവർക്കും സന്തോഷം തോന്നുന്നു, എന്നാൽ ജീവിതത്തിൽ നല്ല കാര്യങ്ങൾ ഇല്ലെങ്കിൽ, നമുക്ക് ദുഖവും സങ്കടവും തോന്നുന്നു.

ഗ്രഹനിലയിൽ ശനി, രാഹു, കേതു എന്നിവരോടൊപ്പം നിൽക്കുന്ന ചന്ദ്രൻ വിഷാദം നൽകും. ദുർബലമായ ചന്ദ്രൻ, ബുധൻ, വ്യാഴം എന്നിവയും വിഷാദത്തിന് കാരണമാകാം.

ഗ്രഹനിലയിൽചന്ദ്രൻ ശനിയോട് (സംയോഗം) ചേർന്ന് ഇരിക്കുന്നത് ഒരു വ്യക്തിയുടെ മനസ്സിനെ ഭയപ്പെടുത്തുന്നു; അസന്തുഷ്ടിക്ക് കാരണമാകുന്നു. ശനി ഭയം ജനിപ്പിക്കാനും അകൽച്ച ഉണ്ടാക്കാനും മിടുക്കനാണ്. ചന്ദ്രൻ മനസമാധാനം സന്തോഷം എന്നിവ നൽകാൻ ആഗ്രഹിക്കുന്നു. ശനിയും ചന്ദ്രനും ചേർന്ന് വൈകാരിക വശത്ത് അധിക ഭാരവും ഉത്തരവാദിത്തവും ഭയവും ചുമത്തി ഒരാളെ നിരാശനാക്കുന്നു. ജീവിതത്തിലുടനീളം അസന്തുഷ്ടി പ്രദാനം ചെയ്യുന്നു.

ചന്ദ്രൻ കേതു (സംയോജനം) കൂടിച്ചേർന്നതാണ് വിഷാദത്തിനുള്ള മറ്റൊരു കാരണം. കേതു നമ്മുടെ ഉപബോധമനസ്സിനെ സ്വാധീനിക്കുന്നു. ഈ ലോകത്തിനപ്പുറമുള്ളത് പരിഗണിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന ഒരു തലയില്ലാത്ത രൂപമാണ് കേതു; അത് ആത്മീയത, ഒന്നുമില്ലായ്‌മ, ഭൗതിക ലോക താൽപ്പര്യമില്ലായ്‌മ എന്നിവയെ പ്രതീകപ്പെടുത്തുന്നു. 

6, 8, 12 എന്നീ ഭാവങ്ങളിൽ ചന്ദ്രൻ മറ്റ് ഗ്രഹങ്ങളോട് കൂടിച്ചേരുമ്പോൾ, ഈ ഭാവങ്ങളിൽ ചന്ദ്രൻ അസന്തുഷ്ടനായതിനാൽ വ്യക്തി വിഷാദത്തിലേയ്ക്ക് എത്തിപ്പെടാൻ സ്വാഭാവികമായും സാദ്ധ്യതയുണ്ടാവുന്നു.

ചില നക്ഷത്രങ്ങളിൽ ചന്ദ്രൻ സുഖകരമല്ല. ചന്ദ്രന്റെ സ്വന്തം രാശിയായ കർക്കടകത്തിൽ വരുന്ന ആശ്ലേഷ നക്ഷത്രം (ആയില്യം) വൈകാരികമായി ഏറ്റവും പ്രക്ഷുബ്ധമായ നക്ഷത്രമാണ്. വിശാഖനക്ഷത്രത്തിൽ ചന്ദ്രൻ അസൂയ പ്രശ്‌നങ്ങൾ മൂലം മാനസിക സമാധാനം നഷ്ടപ്പെടുത്തുകയും ആ വ്യക്തിയെ വിഷാദരോഗത്തിന് അടിമയാക്കുകയും ചെയ്യുന്നു. 

തൈറോയ്ഡ് , PCOD  [(Polycystic Ovarian Disease) is mostly caused by a combination of hormonal imbalance and genetic tendencies. ] കംപ്ലൈന്റ് ഉള്ളവരിലും കടുത്ത വിഷാദ ലക്ഷണങ്ങൾ കാണപ്പെടാറുണ്ട്.

ഒരു വിഷാദരോഗി തീർച്ചയായും ഇനിപ്പറയുന്നവയിൽ ചിലത് പ്രകടിപ്പിക്കും.  അതിനാൽ, ഒരാൾ വിഷാദരോഗം അനുഭവിക്കുന്നുണ്ടോ ഇല്ലയോ എന്ന് നമുക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയും. വിഷാദം, കോപം, ആക്രമണോത്സുകത, അസ്വസ്ഥത,ശൂന്യത , നിരാശ, ഉത്കണ്ഠ, ഉറക്കമില്ലായ്മ, അനുചിതമായ ഉറക്കം, വേദന, തലവേദന, ദഹനപ്രശ്നങ്ങൾ, മനഃപൂർവമല്ലാത്ത ശരീരഭാര വ്യതിയാനങ്ങൾ, കുറഞ്ഞ വിശപ്പ്, മരണം അല്ലെങ്കിൽ ആത്മഹത്യയെക്കുറിച്ചുള്ള ചിന്തകൾ,ചിന്തിക്കാനോ ശ്രദ്ധ കേന്ദ്രീകരിക്കാനോ തീരുമാനങ്ങൾ എടുക്കാനോ ഉള്ള കഴിവില്ലായ്മ എന്നിവ അനുഭവപ്പെടുന്നു.

വിഷാദരോഗത്തെ മറികടക്കാൻ ജ്യോതിഷ പ്രതിവിധിയുണ്ട്. അതിനാൽ, നമ്മുടെ ശാന്തതയും സമാധാനവും നഷ്ടപ്പെടുത്താതെ പ്രശ്നം പരിഹരിക്കാൻ പരിഹാരം ആവശ്യമാണ്. ആദ്യം തന്നെ നല്ല കൗൺസിംലിംഗിന് വിധേയമാവുക. ഗ്രഹനിലയിൽ നല്ല വ്യാഴം ഒരു വ്യക്തിയെ വിഷാദത്തിൽ നിന്നും ജീവിതത്തിൽ നിരവധി ദോഷഫലങ്ങളിൽ നിന്നും രക്ഷിക്കുന്നു; വ്യക്തിയുടെ ജീവിതത്തെക്കുറിച്ച് പ്രതീക്ഷയും പ്രചോദനവും നൽകുന്നു.അതിനാൽ, ജീവിതത്തിൽ സന്തോഷം ആഗ്രഹിക്കുന്നുവെങ്കിൽ, വ്യാഴത്തിന്റെ സ്വാധീനം വർദ്ധിപ്പിക്കുക എന്നതാണ് വിഷാദമകറ്റാൻ ഉത്തമ ഉപായം. അതിന് അനുയോജ്യ രത്നധാരണം തന്നെ ചെയ്യണം. വ്യാഴത്തിന്റെ സ്വാധീനം വർദ്ധിപ്പിയ്ക്കാൻ കഴിയാത്ത ഗ്രഹനിലയുള്ള ജാതകർ നിർബന്ധമായും ചന്ദ്ര സ്വാധീനം രത്നധാരണം വഴി വർദ്ധിപ്പിക്കണം.

മെഡിറ്റേഷൻ (ധ്യാനം), സൂര്യനമസ്കാരം ഉപാസന മൂർത്തി മന്ത്ര ജപം എന്നിവയും , ധനദേവതാ പ്രീതിയ്ക്കായി നക്ഷത്ര ദിവസം ചെയ്യേണ്ട ക്ഷേത്ര / ആരാധനാലയ സംബന്ധിയായ പ്രവൃത്തികളും രത്നധാരണത്തിന് ഒപ്പം ചെയ്യണം. മനസിനെ മയക്കുന്ന അലോപ്പതി മരുന്നുകൾ ഉപയോഗിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുക. ആവശ്യമെങ്കിൽ ഹോമിയോ ചികിത്സ തേടുക. ജീവിതത്തിൽ എല്ലായ്‌പ്പോഴും സന്തോഷം മാത്രം ലഭിക്കില്ല; നമ്മുടെ വ്യക്തിപരമായ സംതൃപ്‌തിയെക്കാൾ മഹത്തായ മറ്റെന്തെങ്കിലും സന്തോഷങ്ങൾ കണ്ടെത്താനും ശ്രമിക്കണം.
ഈശ്വരൻ അനുഗ്രഹിക്കട്ടെ.
✍ പ്രസൂൻ സുഗതൻ രാവണൻ
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം 9946419596

Leave a Comment

Your email address will not be published. Required fields are marked *