വെള്ളപ്പൊക്കം കേരളത്തിലെ വിവിധ ജില്ലകളിൽ വളരെയേറെ പ്രദേശങ്ങളെ സാരമായി ബാധിച്ചു. ധാരാളം വീടുകൾ മുഴുവനായും ചിലത് ഭാഗികമായി തകർന്നു.പ്രകൃതിയെ അനുസരിക്കാതെ തോന്നിയ ഇടങ്ങളിൽ എല്ലാം വീട് നിർമ്മിച്ച് താമസിക്കാൻ പാടില്ല എന്ന വലിയ സന്ദേശം നൽകി കൊണ്ട് വൈളളമിറങ്ങുന്നു. ദുരിതം അകറ്റി നവകേരള നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ജൈവ വസ്തുശാസ്ത്ര പ്രകാരംവീട് നിർമ്മാണത്തിൽ സ്ഥാനം കാണുന്നതിന്റെ പ്രാധാന്യം ഒന്ന് ചർച്ച ചെയ്യാം.
പ്രകൃതിയക്ക് ഇണങ്ങിയ രീതിയിലും മഴ, കാറ്റ്, ഇടി മിന്നൽ, ഭൂകമ്പം എന്നീ പ്രതിഭാസങ്ങളിൽപ്പെട്ട് നാശം വരാത്ത രീതിയിയിലും ഗൃഹം നിർമ്മിക്കുനതിനാണ് ഗൃഹനിർമ്മാണത്തിന് മുൻപ് സ്ഥാനം കാണുന്നത്. ഭാരതീയ വസ്തു ശാസ്ത്രത്തിലെ തത്വങ്ങളിൽ അതിവ പ്രാധാന്യമുള്ള വീടിന് സ്ഥാനം കാണൽ എന്ന ചടങ്ങ് പ്രകൃതിയ്ക്ക് ഇണങ്ങിയ രീതിയിൽ നിലവിലെ ഭൂമിയിൽ കാര്യമായ മാറ്റങ്ങൾ വരുത്താതെയുള്ളതാണ്.
വീട് നിർമ്മാണം സ്ഥാനം നോക്കി വേണം എന്ന് പറയുമ്പോൾ കടിച്ചു തിന്നാൻ വരുന്ന യുക്തിവാദികൾക്കുള്ള മറുപടിയാണ് വെള്ളപ്പൊക്ക ദുരിതത്തെ അതിജീവിച്ച് തല ഉയർത്തിപ്പിടിച്ച് നിൽക്കുന്ന ചില വീടുകൾ .
എല്ലാ ഭൂമിയും വാസയോഗ്യമല്ല. വാസയോഗ്യമല്ലാത്ത ഭൂമിയിൽ നിർമ്മിക്കുന്ന വീടുകളെ തകർത്ത് കളയാൻ ശേഷിയുള്ള പ്രകൃതി നിയമങ്ങളെ തിരുത്തുവാൻ മനുഷ്യൻ ആളല്ല എന്ന തിരിച്ചറിവ് ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.
പടിഞ്ഞാറുനിന്ന് കിഴക്കോട്ട് ഭൂമി തിരിഞ്ഞുകൊണ്ടിരിക്കുന്നതിനാല് ഈ ഗമനത്തിനനുസൃതമായി വീട് വെച്ചാല് കൂടുതല് സുഖപ്രദമാകും. ഭൂമി വര്ഷത്തിലൊരിക്കല് തെക്കോട്ടും വടക്കോട്ടും പോകുന്നു.അതിനാല് തെക്ക്വടക്ക് ദിശയും സ്വീകാര്യമാണ് വാഹനത്തിലിരിക്കുമ്പോള് വാഹനം സഞ്ചരിക്കുന്ന ദിശയ്ക്കനുസരിച്ച് ഇരിക്കുന്നതാണല്ലോ കൂടുതല് സുഖം. വിപരീത ദിശയിലിരുന്നാല് ഉണ്ടാകുന്ന വിഷമതകള് ദിക്കിനനുയോജ്യമല്ലാതെ നിര്മ്മിച്ച വീടുകളിലും ഉണ്ടാകാവുന്നതാണ്. അതായത് ഭൂമിയുടെ കിടപ്പനുസരിച്ച് സ്ഥലം കണ്ടെത്തി വേണം ഗൃഹനിര്മ്മാണം നടത്താന്. അതാണ് സുഖം. മഹാദിക്കുകള് (കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക്) അനുസരിച്ചുവേണം വീട് നിർമിയ്ക്കാൻ .. കോണ് ദിക്കുകളി (വിദിക്കുകള്)ലേക്ക് വീട് തിരിഞ്ഞിരിക്കാന് പാടില്ല.
വാസ്തുശാസ്ത്രപ്രകാരം വീടിന് സ്ഥാനം നിർണ്ണയിക്കുമ്പോൾ പ്രധാനമായും രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
1)ഭൂമിയുടെ കിടപ്പ്,
ഇതിൽ ഭൂമിയുടെ ആകൃതി, ചരിവ്എന്നിവയാണ് പ്രധാനം.
2) മണ്ണിന്റെ ഉറപ്പ്.
വീടുവയ്ക്കുന്ന ഭൂമിയുടെ ആകൃതി ആദ്യം പരിശോധിക്കുക. വൃത്തം അർദ്ധവൃത്തം, ചന്ദ്രക്കല, ഗോമുഖം, കോണുകളോടുകൂടിയത് ശൂലം എന്ന ആകൃതിയിലുള്ള സ്ഥലങ്ങൾ വീടുവയ്ക്കാൻ യോഗ്യമല്ല. അതുവദനീയമല്ലാത്ത ആകൃതികളിലുള്ള ഭൂമിയാണെങ്കിൽ അവ ചതുരത്തിലോ ദീർഘചതുരത്തിലോ ആക്കിയശേഷം വേണം വീടുപണിയാൻ.കൂടാതെ ഭൂമിയുടെ കിടപ്പ്, സൂര്യപ്രകാശത്തിന്റെയും വെള്ളത്തിന്റെയും ലഭ്യത, കാറ്റിന്റെ ഗതി, സമീപ വൃക്ഷങ്ങളുടെ സ്ഥാനം എന്നിങ്ങനെ പല കാര്യങ്ങളും കണക്കിലെടുത്ത് വേണം വീടുപണിയാൻ.
വലിയ കാറ്റിൽ നിന്ന് രക്ഷപെടാൻ തല താഴ്ത്തി കുനിഞ്ഞ് നിൽക്കുന്ന പുൽനാമ്പുകളെ പോലെയാണം ഓരോ വീടും.
പ്രകൃതി ശക്തികളെ ഏതിർക്കുന്ന വീടുകൾ നിർമ്മിക്കരുത് എന്ന് സാരം.
കാറ്റിനെ പ്രധിരോദ്ധിച്ച് തല ഉയർത്തിപ്പിടിച്ച് നിൽക്കുന്ന വൻമരങ്ങൾ കടപുഴകി വീഴുക തന്നെ ചെയ്യും. അനുവദനീയമല്ലാത്ത ഇടങ്ങളിൽ നിർമ്മിച്ച ആർഭാടമാളികകൾ മഴവെള്ളപ്പാച്ചിലിൽ കടപുഴകി വീണ കാഴ്ച നാം കണ്ടതാണ്.
ഭൂമിയെ മൂന്നായി തരംതിരിക്കാം. ഉത്തമം, മധ്യമം, അധമം. ഭൂമിയുടെ ചരിവ്, ഉറപ്പ്, ജലത്തിന്റെ ലഭ്യത. സൂര്യപ്രകാശത്തിന്റെ ലഭ്യത, പച്ചപ്പ് എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ തരം തിരിവ്. പടിഞ്ഞാറുവശം ഉയർന്ന് കിഴക്കോട്ട് ചരിഞ്ഞ ഭൂമിയാണ് വീടുവയ്ക്കാൻ ഉത്തമം. തെക്കുഭാഗം ഉയർന്ന് വടക്കോട്ടു ചരിഞ്ഞ ഭൂമിയും ഉത്തമം തന്നെ. ഇവയെല്ലാം ശരിയെങ്കിലും ഭൂമിക്കടിയിലെ ജലത്തിന്റെ ഒഴുക്കു കൂടി കണക്കിലെടുത്തു വേണം വീടിന് സ്ഥാനം കാണാൻ .ഒരു ഭൗമാന്തർഭാഗത്ത് അപ്രദക്ഷിണമായി നീരൊഴുക്ക് ദർശിച്ചാൽ അശുഭം എന്ന് കണ്ട് നിർമ്മാണത്തിന് മറ്റൊരു സ്ഥലം കണ്ടത്തേണ്ടതാണ്.
വർഷ കാലത്ത് കരകവിഞ്ഞ് ഒഴുകാൻ സാദ്ധ്യതയുള്ള നദി തീരത്ത് വീട് നിർമ്മിക്കരുത് എന്നത് സാമാന്യബുദ്ധിയ്ക്ക് മനസിലാക്കാവുന്ന കാര്യമാണ്. എങ്കിലും വീട് നിർമ്മിയ്ക്കാൻ മറ്റ്സ്ഥലങ്ങൾ ഇല്ലാത്തവർ നദീതീരത്ത് വീട് വയ്ക്കുവാൻ തയ്യാറാകുമ്പോൾ തെറ്റുപറയാനും പറ്റില്ല. വർഷകാലത്ത് ആ നദി കരകവിഞ്ഞ് ഒഴുമ്പോൾ ആ ഒഴുക്കിൽ പെടാതിരിക്കാൻ സുരക്ഷിതമല്ലാത്ത വീടുകളിൽ നിന്ന് മാറി നിൽക്കണമെന്നതും സാമാന്യബുദ്ധിയിൽ മനസിലാക്കേണ്ട കാര്യം തന്നെ.തെറ്റുകൾ ആവർത്തിക്കപ്പെടാതിരിക്കാൻ നമുക്ക് കൈ കോർക്കാം.