ശനി ബലം / മാർച്ച് 16 മുതൽ ഈ രാശികൾക്ക് ഗുണം കൂടുന്നു.

ശനി ബലം / മാർച്ച് 16 മുതൽ ഈ രാശികൾക്ക് ഗുണം കൂടുന്നു.
ശനി ബാധിക്കുക എന്നത് ദോഷഫലങ്ങള്‍ മാത്രം നല്‍കുന്ന ഒന്നായാണ് പലരും കണക്കാക്കുന്നത്. എന്നാല്‍ സമ്പത്തും സമൃദ്ധിയും നല്‍കുന്നതില്‍ ശനിയുടെ അനുഗ്രഹം അത്രയേറെ ശ്രേഷ്ഠമാണ് എന്നതാണ് സത്യം. നമ്മുടെ ജീവിതത്തിലെ നല്ലതും ചീത്തയുമായ കാര്യങ്ങള്‍ മനസ്സിലാക്കി അതിനനുസരിച്ച ഫലം നല്‍കുന്ന ഗ്രഹമാണ് ശനി. 

കുംഭം രാശിയില്‍ ജനുവരി 17-ന് പ്രവേശിച്ച ശനി അതിന്റെ സ്വന്തം രാശിയില്‍ രണ്ടര വര്‍ഷത്തോളം കാലം ചിലവഴിക്കുന്നു. എന്നാല്‍ ഈ മാര്‍ച്ച് 16-ന് ശേഷം കുംഭം രാശിയില്‍ സ്ഥിതി ചെയ്യുന്ന ശനി അതിബലവാനായി കാണപ്പെടുന്നു. അതിന്റെ ഫലം ജ്യോതിഷത്തില്‍ ഒരോ രാശിക്കാരിലും അനുഭവിക്കുന്നു എന്നതാണ് സത്യം. അനുകൂലമായ പല ഫലങ്ങളും പല രാശിക്കും ലഭിക്കുന്നു. മാര്‍ച്ച് 16-ന് ചതയം നക്ഷത്രത്തില്‍ പ്രവേശിച്ച ശനി മാര്‍ച്ച് 18 മുതല്‍ അതിബലവാനായി കാണപ്പെടുന്നു. തൻമൂലം ശനിയുടെ സ്വാധീനത്താൽ ഗുണം ലഭിക്കുന്ന രാശികൾ ഏതെന്ന് നോക്കാം.

ഇടവം രാശി
[കാർത്തിക നാല്പത്തിയഞ്ച് നാഴിക, രോഹിണി ,മകയിരം മുപ്പത് നാഴിക]

ഇടവം രാശിക്കാര്‍ക്ക് ശനിയുടെ ഈ മാറ്റം അനുകൂലമായ നിരവധി മാറ്റങ്ങള്‍ കൊണ്ട് വരുന്നുണ്ട്. പലപ്പോഴും ശനി ഈ രാശിയില്‍ നില്‍ക്കുന്നതിനാല്‍ കേന്ദ്ര ത്രികോണ രാജയോഗവും രൂപപ്പെടുന്നു. ഇത് നിങ്ങളുടെ വരുമാന സ്രോതസ്സ് വര്‍ദ്ധിപ്പിക്കുന്നു. ശനിയുടെ അനുഗ്രഹത്തിലൂടെ എല്ലാ വിധത്തിലുള്ള ദോഷഫലങ്ങളും ദാരിദ്ര്യവും ഇല്ലാതാവുന്നു. നിങ്ങള്‍ക്ക് പിതാവിന്റെ ഭാഗത്ത് നിന്നുള്ള എല്ലാ വിധത്തിലുള്ള പിന്തുണയും ലഭിക്കുന്നു. ജീവിതത്തില്‍ സന്തോഷത്തോടേയും സമാധാനത്തോടെയും മുന്നോട്ട് പോവുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളോട് മറ്റുള്ളവര്‍ക്ക് ബഹുമാനവും സ്‌നേഹവും ഉണ്ടാവുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂലമായ പല വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വിദേശ യാത്രക്ക് യോഗം കാണുന്നു. സര്‍ക്കാരില്‍ നിന്ന് നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതത്തില്‍ അനുകൂലമായ പല സാഹചര്യങ്ങളും മാര്‍ച്ച് 18-ന് ശേഷം ഇടവം രാശിക്കാരില്‍ സംഭവിക്കുന്നു.

തുലാം രാശി
[ചിത്തിര മുപ്പത് നാഴിക, ചോതി, വിശാഖം നാല്പത്തി അഞ്ച് നാഴിക ]

തുലാം രാശിക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്ന സമയമാണ്. ഈ സമയം തന്നെയാണ് കേന്ദ്ര ത്രികോണ രാജയോഗവും വരുന്നത്. അതിനാല്‍ ഇത് തുലാം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും നല്‍കുന്നു. പലര്‍ക്കും പ്രതീക്ഷിക്കാത്ത ജീവിത മാറ്റങ്ങള്‍ സംഭവിക്കുന്നു. ഗവേഷകര്‍, ഡോക്ടര്‍ എന്നിവര്‍ക്ക് മികച്ച മാറ്റങ്ങള്‍ അവരുടെ കരിയറില്‍ ഉണ്ടാവുന്നു. പണം നിക്ഷേപിക്കുന്നവര്‍ക്ക് അതിന് ഏറ്റവും അനുകൂലമായ സമയമാണ്. ഇത് കൂടാതെ പ്രണയിക്കുന്നവര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടത്തിലൂടെയാണ് കടന്നു പോവുന്നത്. അത് മാത്രമല്ല ഇത് എല്ലാ വിധത്തിലും വിവാഹത്തില്‍ കലാശിക്കുന്നതിനും യോഗം കാണുന്നു. സ്വപ്‌നങ്ങള്‍ സഫലമാവുന്നു. സന്താനസൗഭാഗ്യത്തിനും ശനിദേവന്‍ തുലാം രാശിക്കാരെ അനുഗ്രഹിക്കുന്നു.

മകരം രാശി
[ഉത്രാടം നാല്പത്തിയഞ്ച് നാഴിക, തിരുവോണം, അവിട്ടം മുപ്പത് നാഴിക ]

മകരം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങള്‍ ശനി ഈ സമയം കൊണ്ട് വരുന്നു. പണത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഇവര്‍ അനുഭവിക്കേണ്ടി വരുന്നില്ല. ഏറെ കാലം നിങ്ങളെ അലട്ടിയിരുന്ന വിഷാദ യോഗത്തില്‍ നിന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുകയും ചെയ്യുന്നു. എല്ലാ തരത്തിലും ജീവിതത്തിലെ പ്രതിസന്ധികളെ നിങ്ങള്‍ക്ക് തോല്‍പ്പിക്കാന്‍ സാധിക്കുന്ന സമയമാണ് എന്നതില്‍ തര്‍ക്കം വേണ്ട. നിക്ഷേപങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ലാഭം കൊണ്ട് വരുന്നു. സ്വര്‍ണ സമ്മാനങ്ങള്‍ പ്രിയപ്പെട്ടവരില്‍ നിന്നും ലഭിക്കുന്നു. ജോലി ചെയ്യുന്നവര്‍ക്ക് പ്രമോഷനും ശമ്പള വര്‍ദ്ധനവും അവരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എ്ല്ലാ തരത്തിലും അനുകൂലമായ പല മാറ്റങ്ങള്‍ വരുന്ന ഒരു സമയമാണ്.

കുംഭം രാശി
[അവിട്ടം മുപ്പത് നാഴിക, ചതയം, പൂരുരുട്ടാതി നാല്പത്തിയഞ്ച് നാഴിക ]

കുംഭം രാശിക്കാര്‍ക്ക് ശനി ബലവാനായി സ്ഥിതി ചെയ്യുന്നതിന്റെ ഫലമായി പല വിധത്തിലുള്ള ലാഭകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. ഇത് മാത്രമല്ല ഈ രാശിക്കാര്‍ക്ക് ശശമഹാപുരുഷ യോഗം രൂപം കൊള്ളുന്നതിനുള്ള യോഗം കാണുന്നു. ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങളും ഒരുമിച്ച് വരുന്ന സമയം കൂടിയാണ് ഇത്. ചെറിയ രീതിയില്‍ ദാമ്പത്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുമെങ്കിലും ശേഷം നിങ്ങളുടെ ബന്ധം അതിതീവ്രമായി മാറുന്നു. ബിസിനസില്‍ അനുകൂലമായ മാറ്റങ്ങളും ഓഹരിവിപണിയില്‍ വെച്ചടി വെച്ചടി കയറ്റവും ലഭിക്കുന്നു. എല്ലാ തരത്തിലും ജീവിതത്തിലെ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് കഴിയുന്ന ഒരു സമയമാണ് മാര്‍ച്ച് 18-ന് ശേഷം കുംഭം രാശിക്കാര്‍ക്ക് ഉണ്ടാവുന്നത്.

ശനിയുടെ ദോഷഫലങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്ന മറ്റ് രാശിക്കാര്‍ക്ക് അതില്‍ നിന്ന് പരിഹാരം കാണുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. എല്ലാ ശനിയാഴ്ചകളിലും ഹനുമാൻ ചാലിസ പാരായണം ചെയ്യുന്നതിന് ശ്രദ്ധിക്കുക. കൂടാതെ ശനിയാഴ്ച വൈകുന്നേരങ്ങളില്‍ ആല്‍മരത്തിന് താഴെ വിളക്ക് കൊളുത്തുക. കറുത്ത എള്ള് വസ്ത്രങ്ങള്‍ എന്നിവ ദാനം ചെയ്യുക. പാവപ്പെട്ടവര്‍ക്ക് രോഗികള്‍ക്കും ആത്മാര്‍ത്ഥ സേവനവും അന്നദാനം നടത്തുകയും ചെയ്യുക. ഇത് ചെയ്യുന്നതിലൂടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ശനി ഭഗവാന്‍ നല്‍കി അനുഗ്രഹിക്കുന്നു.
✍ പ്രസൂൻ സുഗതൻ രാവണൻ
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം 9946419596

Leave a Comment

Your email address will not be published. Required fields are marked *