ശനി വക്ര ഗതി; കരുതി ഇരിക്കാം.
2023 ജൂണ്‍ 17ന് ശനി കുംഭം രാശിയില്‍ ശനി വക്ര ഗതിയില്‍ സഞ്ചരിക്കാന്‍ പോകുന്നു. ശനിയുടെ വക്ര ഭാവം അത്ര ശുഭകരമായി കണക്കാക്കുന്നില്ല. ശനിയുടെ വക്രഗതി കാലയളവ് ഏകദേശം 147 ദിവസമായിരിക്കും.ശനി വക്രഗതിയുടെ സമയത്ത് പെട്രോളിയം ഉല്‍പന്നങ്ങളുടെ വില കുറഞ്ഞേക്കാം. ചിലയിടങ്ങളില്‍ ശക്തമായ മഴ ഉണ്ടാകും. ശനിയുടെ വക്രഗതി സഞ്ചാരം 12 രാശിക്കാരുടെയും ജീവിതത്തെ ബാധിക്കും. ഓരോ രാശിക്കാരും ശനിയുടെ വക്രഗതിയെ നേരിടാൻ ചെയ്യാവുന്ന കാര്യങ്ങൾ.
മേടം [അശ്വതി, ഭരണി, കാര്‍ത്തിക 1/4മേടം രാശി ]
ഈ കാലയളവില്‍ നിങ്ങളുടെ മനസ്സ് നല്ലതായി നിലനിര്‍ത്തുക. ധ്യാനം, യോഗ, ആത്മീയ പരിശീലനങ്ങള്‍ തുടങ്ങിയവ ചെയ്യുക. പരമ ശിവനെ ആരാധിക്കുക. രുദ്രാഭിഷേകത്തിന്റെ സഹായത്തോടെ ഉത്കണ്ഠ, ഭയം, ഭേദപ്പെടുത്താനാവാത്ത രോഗങ്ങള്‍ എന്നിവയില്‍ നിന്ന് നിങ്ങള്‍ക്ക് മുക്തി നേടാനാകും.
ഇടവം [കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2ഇടവം രാശി ]
ഈ കാലയളവില്‍ മഹാവിഷ്ണുവിനെ ആരാധിക്കുകയും സൂര്യദേവന് വെള്ളം അര്‍പ്പിക്കുകയും ചെയ്യുക. അധിക നേട്ടങ്ങള്‍ക്കായി ഈ കാലയളവില്‍ ആദിത്യ ഹൃദയ സ്തോത്രം ചൊല്ലുക.
മിഥുനം [മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4മിഥുനം രാശി ]
ശനി വക്രഗതിയില്‍ സഞ്ചരിക്കുന്ന ഈ സമയത്ത് മിഥുനം രാശിക്കാര്‍ സരസ്വതി ദേവിയെ ആരാധിക്കുക, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍. വീട്ടമ്മമാരായ സ്ത്രീകള്‍ അവരുടെ കുടുംബദേവതയെ ആരാധിക്കണം.
കര്‍ക്കിടകം [പുണര്‍തം 1/4, പൂയ്യം, ആയില്യംകര്‍ക്കിടക രാശി ]
ഈ കാലയളവില്‍ അസ്വസ്ഥതയും ഉത്കണ്ഠയും ഒഴിവാക്കാന്‍ കര്‍ക്കിടകം രാശിക്കാര്‍ ചന്ദ്രദേവനെ ആരാധിക്കുക. തിങ്കളാഴ്ച ഒരു നേരം ഭക്ഷണം മാത്രം കഴിച്ച് വ്രതമെടുക്കുക.
ചിങ്ങം [മകം, പൂരം, ഉത്രം 1/4ചിങ്ങം രാശി ]
സൂര്യനാണ് ചിങ്ങം രാശിക്കാരുടെ ഭരണഗ്രഹം. അതിനാല്‍ സൂര്യദേവന് ദിവസവും വെള്ളം അര്‍പ്പിക്കുകയും ആദിത്യ ഹൃദയ സ്തോത്രം ചൊല്ലുകയും ചെയ്യുക. ഇത് നിങ്ങള്‍ക്ക് ശനിദോഷ ശാന്തി നല്‍കും.
കന്നി [ഉത്രം 3/4, അത്തം, ചിത്ര 1/2കന്നി രാശി ]
കന്നി രാശിക്കാരുടെ ജാതകത്തില്‍ രാഹു പ്രബലമായതിനാല്‍ എല്ലാ വ്യാഴാഴ്ചയും കന്നി രാശിക്കാര്‍ ഒരുനേരം ഭക്ഷണം കഴിച്ച് വ്രതമെടുക്കണം. ബുധനാഴ്ച വറുത്ത ഭക്ഷണസാധനങ്ങള്‍ ദാനം ചെയ്യണം.
തുലാം [ചിത്ര 1/2 ചോതി, വിശാഖം 3/4തുലാം രാശി ]
തുലാം രാശിക്കാര്‍ ഈ സമയം നെഗറ്റീവ് ചിന്തകള്‍ ഒഴിവാക്കാന്‍ നിങ്ങളുടെ കുടുംബ ദേവതയെ ആരാധിക്കുക. എല്ലാ തിങ്കള്‍, വെള്ളി ദിവസങ്ങളിലും ഏതെങ്കിലും വെളുത്ത വസ്തുക്കള്‍ ദാനം ചെയ്യുക.
വൃശ്ചികം [വിശാഖം 1/4, അനിഴം, തൃക്കേട്ടവൃശ്ചിക രാശി ]
ശനിയുടെ വക്രഗതി സഞ്ചാരം കാരണം നിങ്ങളുടെ ആത്മവിശ്വാസം മങ്ങാതിരിക്കാന്‍ വൃശ്ചികം രാശിക്കാര്‍ സൂര്യദേവനെ പതിവായി ആരാധിക്കുക.
ധനു [മൂലം, പൂരാടം, ഉത്രാടം 1/4ധനു രാശി ]
ഈ കാലയളവില്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഓം ക്ലീം വാഗ്വദീന്യയേ സരസ്വതീ ദേവായേ നമ – എന്ന സരസ്വതി മന്ത്രം ചൊല്ലുക.
മകരം [ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2മകരം രാശി ]
മകരം രാശിക്കാര്‍ ഈ സമയം ഹനുമാന്‍ ചാലിസ ചൊല്ലുക, ശനിയാഴ്ച ഉപവസിക്കുക, ദരിദ്രര്‍ക്ക് ദാനകര്‍മ്മങ്ങള്‍ ചെയ്യുക. ഈ പ്രവൃത്തികളിലൂടെ നിങ്ങള്‍ക്ക് ശനിയുടെ ദോഷഫലം കുറയ്ക്കാന്‍ സാധിക്കും.
കുംഭം [അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4കുംഭം രാശി ]
കുംഭം രാശിക്കാര്‍ ഈ കാലയളവില്‍ ശനിയുടെ ദോഷഫലം കുറയ്ക്കാന്‍ ഹനുമാന്‍ ചാലിസ ചൊല്ലുന്നത് ഉത്തമമാണ്.
മീനം [പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി ]
മീനം രാശിക്കാര്‍ ഈ സമയം ഹനുമാന്‍ സ്വാമിയെ ആരാധിക്കുന്നതും എല്ലാ ശനിയാഴ്ചയും ഉപവസിക്കുന്നതും നല്ലതാണ്. ഈ ദിവസം ഒരു നേരം മാത്രം ഭക്ഷണം കഴിക്കുക.
✍ പ്രസൂൻ സുഗതൻ രാവണൻ
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം 9946419596