ശുക്രൻ – ബുധൻ രാശി മാറുന്നു.
2022 നവംബർ 11-ാം തീയതി ശുക്രൻ രാശിമാറും അതുപോലെ നവംബർ 13 ന് ബുധൻ രാശി മാറും. ബുധനും ശക്രനും രാശിമാറി എത്തുന്നത് വൃശ്ചിക രാശിയിലാണ്.
4 രാശിക്കാർക്ക് ഗുണകരം. ഏതൊക്കെ എന്ന് നോക്കാം.
ഇടവം.
ശുക്രന്റെയും ബുധന്റെയും സംക്രമണം ഇടവ രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ഈ സമയം വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും നല്ല സമയമാണ്. കൂടാതെ ഈ കാലയളവ് തൊഴിൽപരമായും ഇവർക്ക് മികച്ചതായിരിക്കും. പുരോഗതിയും ധനലാഭവും ഉണ്ടാകും.
ചിങ്ങം ബുധന്റെയും ശുക്രന്റെയും സംക്രമണം ചിങ്ങം രാശിക്കാരുടെ
ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും കൊണ്ടുവരും. പുതിയ വീടും വാഹനവും വാങ്ങാൻ സാധ്യത. വ്യാപാരികൾക്ക് വന് ലാഭം ഉണ്ടാകും. ചിങ്ങം രാശിക്കാർക്ക് ഈ സമയം വൻ ധനലാഭമുണ്ടാകും.
മകരം.
നവംബറിലെ ബുധ-ശുക്ര സംക്രമം മകരം രാശിക്കാർക്ക് അനുകൂലമായിരിക്കും. ജോലിയുള്ളവരുടെ വരുമാനം വർദ്ധിക്കും. ബിസിനസ്സിലും ലാഭമുണ്ടാകും. ബഹുമാനം വർദ്ധിക്കും. നടക്കാത്ത ആഗ്രഹം സഫലമാകും. ജോലിസ്ഥലത്ത് എല്ലാവരുടെയും സഹകരണം ലഭിക്കും.
കുഭം .
ശുക്രന്റെയും ബുധന്റെയും സംക്രമം കുംഭ രാശിക്കാർക്ക് തൊഴിൽ രംഗത്ത് മികച്ച നേട്ടങ്ങൾ നൽകും. ഇവർക്ക് ഈ സമയം ഒരു പുതിയ ജോലി ലഭിച്ചേക്കാം. വരുമാനം വർദ്ധിക്കും. പ്രമോഷൻ ലഭിക്കും. ഭാവി മെച്ചപ്പെടും. പുതിയ വീട്-കാർ അല്ലെങ്കിൽ വിലകൂടിയ എന്തെങ്കിലും വാങ്ങാൻ യോഗമുണ്ടാകും .
✍പ്രസൂൺ സുഗതൻ രാവണൻ ,
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം . 9946419596