ശ്വാന നിമിത്തങ്ങൾ. (ശ്വലക്ഷണം.)
നാല്ക്കാലി ശകുനത്തിൽ ശാകുനേ – ശ്വചക്രം എന്ന് തുടങ്ങുന്ന പ്രമാണത്തിൽ പറയുന്ന കാര്യങ്ങൾ സത്യം എന്ന് നിരീക്ഷണ പരീക്ഷണങ്ങളിൽ തെളിഞ്ഞതാണ്. ഉടമസ്ഥനേയും സമുദായ അന്തരീക്ഷത്തേയും നായ നിരീക്ഷിക്കുന്നത് എങ്ങിനെ എന്ന് മനസിലാകുമ്പോൾ ശ്വാന ചിന്തയിലെ മഹത്വം വെളിവാകും. പരിശോധിക്കാം.
വീട്ടിൽ വളർത്തുന്ന നായ ചെരിപ്പ് കടിച്ച് എടുത്തു കൊണ്ട് വന്നാൽ സാമ്പത്തിക ലാഭം.
ശുഷ്കമായ അസ്ഥി കടിച്ചെടുത്തു വന്നാൽ വീട്ടിലുള്ളവർക്ക് രോഗാദികളോ മരണമോ ഉണ്ടാകും.
കടിച്ചെടുത്തു കൊണ്ട് വന്ന അസ്ഥിയുടെ ശരീര ഭാഗത്ത് തട്ടിയാൽ ഭൂമി ലാഭം.
വസ്ത്രങ്ങൾ കടിച്ചെടുത്തു വന്നാൽ ശുഭ സൂചകം.
കയർ, ചങ്ങല , വള്ളി എന്നിവ കടിച്ചെടുത്തു വന്നാൽ പോലീസ് കേസുകൾ, ജയിൽ വാസം എന്നിവയും .
യാത്രാസമയം പട്ടി ചെവി ആട്ടുകയോ, കാലിൽ നക്കുകയോ, ദേഹത്ത് ചാടി കയറുകയോ ചെയ്താൽ യാത്ര അവസാനിപ്പിച്ച് മടങ്ങേണ്ടതാണ്.
ഒരു കൂട്ടം പട്ടികളുടെ പ്രകടനം എങ്ങനെ കാണാം എന്ന് നോക്കാം.
പ്രഭാത സമയം ഒരു കൂട്ടം പട്ടികൾ കിഴക്കോട്ട് തിരിഞ്ഞ് അകാരണമായി ഉറക്കെ നിലവിളിച്ചാൽ നാട്ടിലെ ഭരണാധികാരി തെറ്റു ചെയ്തിരിക്കുന്നു എന്ന് വ്യക്തം. ഭരണമാറ്റം ആവശ്യപ്പെടാൻ മറ്റൊരു കാരണം വേണ്ട.
ഉച്ച കഴിഞ്ഞ സമയം ഒരു കൂട്ടം പട്ടികൾ മുകളിലേയ്ക്ക് നോക്കി നിലവിളിച്ചാൽ നാട്ടിൽ കള്ളൻമാരുടെ / അഗ്നി / സാമൂഹിക സ്പർദ്ദ തുടങ്ങിയ ശല്യങ്ങൾ ചിന്തിക്കാം.
സൂര്യാസ്തമ സമയമാണ് ഒരു കൂട്ടം പട്ടികൾ പടിഞ്ഞാറോട്ട് തിരിഞ്ഞ് നിലവിളിക്കുന്നത് എങ്കിൽ കൃഷി നാശം, കള്ളൻമാർ , ശക്തിയായ കാറ്റ് എന്നിവ ആ രാത്രിയിൽ ദുരിതം സമ്മാനിക്കും എന്ന് ചിന്തിക്കാം.
അർത്ഥ രാത്രിയിൽ ഇപ്രകാരം ഒരു കൂട്ടം പട്ടികൾ നിലവിളിച്ചാൽ സമീപത്ത് ഗർഭം അലസി / കന്യകാത്വാ ശൂഷണം/ നാൽക്കാലി മോഷണം എന്നിവയിൽ ഏതെങ്കിലും സംഭവിച്ചിട്ടുണ്ട്.
കുന്നിൻ മുകളിലോ, വീടിന് മുകളിലോ നിന്ന് പട്ടി നിലവിളിച്ചാൽ വർഷക്കാല തുടക്കം എന്നും, മറ്റ് കാലങ്ങളിലായാൽ സമീപത്ത് മരണം / രോഗം / അഗ്നി ബാധ എന്നിവയിൽ ഏതെങ്കിലും സംഭവിച്ചിട്ടുണ്ട്.
വർഷക്കാലമായിട്ടും മഴ എത്താതിരിക്കുന്ന സമയം – പട്ടി വെള്ളത്തിൽ ഇറങ്ങി അങ്ങോട്ടും ഇങ്ങോട്ടും ചരിഞ്ഞ് ശരീരം നനയ്ക്കുകയും, വെള്ളം കുടിക്കുകയും, ശരീരം കുടയുകയും ചെയ്താൽ 12 ദിവസത്തിനകം മഴ പെയ്യും എന്ന് കാലാവസ്ഥാ പ്രവചനം നിസംശയം പറയാം.
പട്ടി ഉമ്മറത്ത് നിന്ന് ഗൃഹനാഥയെ നോക്കി നിലവിളിച്ചാൽ അവൾക്ക് രോഗമുണ്ട് ചികിത്സ തേടണം എന്നും, ഉമ്മറത്ത് നിന്ന് പുറത്തേയ്ക്ക് നോക്കി ശബ്ദിച്ചാൽ ഗൃഹനായിക വ്യഭിചാരദോഷം ചെയ്തു എന്നും അനുമാനിക്കാം.
പട്ടി വീട്ടിന്റെ ഭിത്തിയിൽ മാന്തുന്നതായി കണ്ടാൽ വീട്ടിന്റെ ചുമരിന് ബലക്ഷയം, തൊഴുത്തിന്റെ ഭിത്തിയിൽ മാന്തിയാൽ പശു മോഷണ ശ്രമം എന്നിവയും ചിന്തിക്കാം. കൃഷി ഭൂമിയിൽ മാന്തിയാൽ നല്ല വിളവും പ്രതീക്ഷിക്കാം.
വീട്ടിൽ വളർത്തുന്ന പട്ടിയുടെ ഒരു കണ്ണിൽ കണ്ണുനീർ /അൽപ്പ ഭക്ഷണം എന്നിവ കണ്ടാൽ ആ വീട്ടിൽ വലിയ ദുഖം ഉണ്ടാകും ,
പശുക്കുട്ടികളുമായി കളിക്കുന്ന പട്ടി വീട്ടിലെ ക്ഷേമം ഐശ്വര്യം, വീട്ടിലുള്ളവരുടെ ആരോഗ്യം എന്നിവ ചൂണ്ടിക്കാണിക്കുന്നു.
യാത്രയ്ക്ക് ഇറങ്ങുമ്പോൾ പട്ടി ഇടത്തേ കാൽ മുട്ടിൽ മണപ്പിച്ചാൽ ധനലാഭം, വലത്തേ മുട്ടിൽ മണപ്പിച്ചാൽ സ്ത്രീ കലഹം വലത്തേ തുടയിൽ മണപ്പിച്ചാൽ ബന്ധുജന വിരോധം.
യാത്രയുടെ തുടക്ക സമയത്ത് രണ്ട് കാലിലും മണപ്പിച്ചാൽ യാത്ര പോകരുത്.
നിങ്ങളുടെ ചെരിപ്പികൾ പതിവായിരിക്കുന്ന സ്ഥലത്ത് ചെന്ന് ചെരിപ്പുകൾ മണപ്പിച്ചാൽ ഉടൻ തന്നെ ഒരു യാത്രാരംഭം ഫലം . ആ യാത്ര കൊണ്ട് ഗുണവും സംഭവിക്കും.
യാത്രാ തുടക്കത്തിൽ പട്ടി തടസം നിന്നാൽ യാത്ര തുടരരുത്. പട്ടിയുടെ നിലവിളി ഉ-കാരം , ഓം -കാരം ആയിരുന്നാൽ ധനലാഭം. ഔ -കാരം കാര്യതടസം.
പല്ലുകൾ പുറത്ത് കാട്ടി ചിരിച്ച് കാണിച്ചാൽ മൃഷ്ടാന്ന ഭക്ഷണം. ശേഷം മുഖത്ത് നക്കിയിട്ട് കടവായ നക്കാതിരുന്നാൽ ഭക്ഷണം മുടങ്ങും.
പട്ടിയെ മർദിക്കുമ്പോൾ ഉണ്ടാക്കുന്ന തരത്തിൽ ശബ്ദം പുറപ്പെടുവിച്ചാൽ, വട്ടത്തിൽ ഓടിയാൽ സമീപത്ത് മരണം സംഭവിച്ചു എന്ന് അനുമാനിക്കാം.
മരത്തിന്റെ ചുവട്ടിൽ നിന്ന് അകാരണമായി കുരച്ചാൽ വർഷം, വീടിനകത്ത് നിന്ന് അകാരണമായി കുരച്ചാൽ വൃഷ നാശം.
കിടക്കയിൽ കയറി നിന്ന് കുരച്ചാൽ ആ കിടക്കയുടെ ഉടമസ്ഥന് ഭയം ഉണ്ടാകുന്ന സന്ദർഭങ്ങൾ ഉടനടി ഉണ്ടാകും.
✍പ്രസൂൺ സുഗതൻ രാവണൻ ,
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം . 9946419596