സാഹചര്യങ്ങളെ അനുകൂലമാക്കാൻ ?
സാധാരണ മനുഷ്യൻ സാഹചര്യങ്ങൾക്ക് അനുസൃതമായ ജീവിതരീതിയാണ് പിന്തുടരുന്നത്. അതിനാൽ സാഹചര്യങ്ങളുടെ സൃഷ്ടിയാണ് മനുഷ്യൻ എന്ന് പറയാം.പക്ഷെ സാഹചര്യങ്ങളെ തനിയ്ക്ക് അനുകൂലം ആക്കാൻ ശ്രമിച്ച് തുടങ്ങുമ്പോൾ മനുഷ്യന് ജീവിതവിജയം കൈവരുന്നു.
മലമുകളിൽ കുടിയേറ്റ കർഷകനായി കൃഷി തുടങ്ങിയ വ്യക്തിയെ ഉദ്ദാഹരണമായി എടുക്കാം. കിഴക്കാം തൂക്കായ പ്രദ്ദേശങ്ങൾ കൃഷിയ്ക്ക് അനുയോജ്യമായതല്ല എന്ന തിരിച്ചറിവിൽ ഭൂമിയിലെ ചരിവുകൾ നിരപ്പാക്കി കൃഷി ഇറക്കുമ്പോൾ കാർഷിക ലാഭം കൂടുന്നു.
കാൽനടയായി സഞ്ചരിച്ച് കച്ചവടം നടത്തുന്ന വ്യക്തി വാഹനസൗകര്യങ്ങൾ ഉപയോഗപ്പെടുത്തുമ്പോൾ കച്ചവട ലാഭം കൂടുന്നു.
മേൽപ്പറഞ്ഞത് പോലെ നിരവധി ഉദ് ദാഹരണങ്ങൾ കണ്ടെടുക്കാം. പ്രതികൂല സാഹചര്യങ്ങൾക്ക് മുന്നിൽ പകച്ച് നിന്നവർ എവിടെയും എത്തിയിട്ടില്ല. സാഹചര്യങ്ങൾ തനിയ്ക്ക് ഇണങ്ങുന്നതാക്കി മാറ്റിത്തുടങ്ങുന്ന മനുഷ്യൻ വിജയം കൈവരിക്കുന്നു. സാഹചര്യങ്ങൾ മാറ്റി എടുക്കുന്നതിൽ വിജയിച്ചാൽ ക്രിയാത്മക ജീവിതം സാദ്ധ്യമാകുന്നു .
സാഹചര്യങ്ങളെ അനുകൂലമാക്കണമെങ്കിൽ ബുദ്ധി പ്രയോഗിക്കണം. ബുദ്ധി പ്രയോഗത്തിൽ കൊണ്ട് വരണമെങ്കിൽ മനസ്സ് വേണം.
എന്താണ് മനസ്സ് ?
വികാരവിചാരങ്ങളുടേയും, പഠനം, മനനം, ചിന്തകൾ, സ്മൃതികൾ തുടങ്ങിയവയുടേയും ആസ്ഥാനം/ പരിതിസ്ഥിതികളെ മനസ്സിലാക്കി ചിന്തിയ്ക്കാനും പ്രവർത്തിയ്ക്കാനും പ്രതികരിയ്ക്കുവാനും അസാമാന്യ കഴിവുകൾ ഉള്ള അദൃശ്യമായ ഒരു കേന്ദ്രമാണ് മനസ്സ് .മനസ്സ് ഒരു അവയവമല്ല.
മനസ്സിന് മേൽ ശാരീരിക അവയവങ്ങൾക്ക് യാതൊരു നിയന്ത്രണവും ഇല്ല. ഗ്രഹങ്ങളുടെ ചലനങ്ങൾ കൊണ്ട് നിയന്ത്രിക്കപ്പെടുന്ന അദൃശ്യ കേന്ദ്രം. ഒരു വ്യക്തിയുടെ ജാതകത്തിൽ ജാതകനെ പോസിറ്റീവ് ആയി സ്വാധീനിയ്ക്കാൻ തയ്യാറുള്ള ഗ്രഹത്തെ കണ്ടെത്തി ആ ഗ്രഹത്തിൻ്റെ സ്വാധീനം വർദ്ധിപ്പിയ്ക്കാനുള്ള രത്ന ധാരണം അതാത് ഗ്രഹത്തിൻ്റെ വിരലിൽ ചെയ്താൽ മനസ്സ് ശരിയായി പ്രവർത്തിയ്ക്കും.
എനിയ്ക്ക് മനസ്സില്ല എന്ന് ഇനി ആരോടും പറയേണ്ടി വരില്ല. സാഹചര്യങ്ങളെ വരുതിയിലാക്കാൻ കൂടുതൽ പ്രയത്നിക്കേണ്ടി വരില്ല.
✍ പ്രസൂൻ സുഗതൻ രാവണൻ
വാസ്തു ശാസ്ത്ര/ ചെലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ. 9946419596