2023 ജൂൺ മാസം പല ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും പലരുടേയും ജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളിലേക്ക് എത്തിക്കുന്നു. അശ്വതി മുതല്‍ രേവതി വരെയുള്ള 27 നാളുകാരില്‍ ചില നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജൂൺ മാസത്തിൽ ഉണ്ടാകും. അനുകൂലം കിട്ടുന്ന നക്ഷത്രങ്ങൾ എന്തൊക്കെ ആനുകൂല്യം എന്നിവ നോക്കാം.
ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് ജൂണ്‍ മാസം നിരവധി അനുകൂല ഫലങ്ങള്‍ നല്‍കുന്നു. മനസ്സില്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. പ്രതീക്ഷിച്ചിരുന്ന നേട്ടങ്ങള്‍ നിങ്ങളെ തേടി വരുന്നു. പലപ്പോഴും കര്‍മ്മരംഗത്തെ നേട്ടങ്ങള്‍ നിങ്ങളെ മുന്നോട്ട് നയിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. പല നേട്ടങ്ങളും നിങ്ങളെ തേടി വരുന്നു. അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് കര്‍മ്മരംഗത്ത് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജീവിതത്തില്‍ എല്ലാ രംഗത്തും വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. മക്കളുടെ കാര്യത്തില്‍ പല വിധത്തിലുള്ള സന്തോഷകരമായ അനുഭവങ്ങള്‍ തേടി എത്തുന്നു. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജോലിയിലെ മാറ്റങ്ങള്‍ നിങ്ങളില്‍ തന്നെ അഭിമാനം വര്‍ദ്ധിപ്പിക്കുന്നു.
മകയിരം
മകയിരം നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനുള്ള അവസരം ഉണ്ടാവുന്നു. കലാപരമായ പല നേട്ടങ്ങളും നിങ്ങളെ തേടി വരുന്നു. കലയോട് താല്‍പ്പര്യം വര്‍ദ്ധിക്കുകയും അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലുള്ള മാറ്റങ്ങളും നേട്ടങ്ങളും ഉണ്ടാവുന്നു. അമിത ദേഷ്യത്തെ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. വിദേശത്ത് സ്ഥിരതാമസമാക്കുന്നതിനുള്ള യോഗം കാണുന്നു.
ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്ക് ജൂണ്‍ മാസത്തില്‍ മാനസികമായി വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്നു. മാനസിക സന്തോഷം വര്‍ദ്ധിക്കുന്നു. നന്മയുള്ള കാര്യങ്ങളുടെ ഭാഗമാവാന്‍ സാധിക്കുന്നു. ലോണ്‍ , ചിട്ടി എന്നിവ ലഭിക്കുന്നു പുതിയ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ് രണ്ട് തവണ ആലോചിക്കണം. അല്ലാത്ത പക്ഷം അത് പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാതാവുന്നു. അന്യദേശത്ത് പോവുന്നതിനുള്ള സാധ്യതകള്‍ വര്ദ്ധിക്കുന്നു.
അത്തം
അത്തം നക്ഷത്രക്കാര്‍ക്ക് നിരവധി നേട്ടങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. പലപ്പോഴും നിര്‍ണായകമായ പല മാറ്റങ്ങളും ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. കര്‍മ്മരംഗത്ത് നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. ചന്ദ്രന്റെ സ്വാധീനം നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. നിര്‍ണായകമായ മത്സരങ്ങളില്‍ എല്ലാം വിജയിക്കുന്നു.
ചോതി
ചോതി നക്ഷത്രക്കാരില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ജൂണ്‍ മാസത്തില്‍ ഇവര്‍ക്ക് ഒന്നിനും പ്രതിസന്ധി അനുഭവിക്കേണ്ടി വരില്ല. ബിസിനസ് സംബന്ധമായ കാര്യങ്ങളില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തിക അടിത്തറ ശക്തമാവുന്നു. ആശയവിനിമയത്തില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. പ്രണയിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ കൊണ്ട് വരുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിനുള്ള സാദ്ധ്യതയുണ്ട്.
✍ പ്രസൂൻ സുഗതൻ രാവണൻ
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം 9946419596