2023 മാർച്ച് 15 വരെ ബുധാദിത്യ രാജയോഗം ഈ നക്ഷത്രങ്ങൾക്ക് മാത്രം.
ബുധൻ ഫെബ്രുവരി 27ന് കുംഭത്തിൽ പ്രവേശിക്കും. ശനിയും സൂര്യനും ഈ രാശിയിൽ തന്നെ സ്ഥിതി ചെയ്യുന്നുണ്ട്. സൂര്യനും ബുധനും ചേർന്ന് ഇപ്പോൾ ബുധാദിത്യ രാജയോഗം സൃഷ്ടിക്കും. ഗ്രഹങ്ങളുടെ സംയോജനത്താൽ രൂപപ്പെടുന്ന ബുധാദിത്യയോഗം മൂലം പല രാശിക്കാർക്കും ഗുണം ലഭിക്കും. ജ്യോതിഷത്തിൽ ബുധാദിത്യ രാജയോഗം വളരെ ശുഭകരമായി കണക്കാക്കുന്നു. സൂര്യനും ബുധനും ഏതെങ്കിലും രാശിയിൽ ഒത്തുചേരുമ്പോഴാണ് ബുധാദിത്യ രാജ്യയോഗം ഉണ്ടാകുന്നത്.
ഈ സഖ്യം മാര്‍ച്ച് 15 വരെ നിലനില്‍ക്കും. അതിനുശേഷം സൂര്യന്‍ മീനം രാശിയില്‍ നീങ്ങും. കുംഭം രാശിയില്‍ രൂപപ്പെടുന്ന ബുധാദിത്യയോഗം എല്ലാ രാശികളെയും ബാധിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് പ്രത്യേക ശുഭഫലങ്ങള്‍ നല്‍കും.
മേടം
[അശ്വതി, ഭരണി, കാർത്തിക ആദ്യത്തെ പതിനഞ്ച് നാഴിക ]
ബുധാദിത്യ രാജയോഗത്തിന്റെ രൂപീകരണം മൂലം മേടം രാശിക്കാര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കാന്‍ പോകുന്നു. ഈ യോഗത്താല്‍ നിങ്ങള്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റം ഉണ്ടാകും. എല്ലാ മേഖലയിലും വിജയം കൈവരിക്കും. ബിസിനസ്സില്‍ പണം നിക്ഷേപിക്കുന്നത് ഗുണം ചെയ്യും
ഇടവം
[കാർത്തിക നാല്പത്തിയഞ്ച് നാഴിക, രോഹിണി ,മകയിരം മുപ്പത് നാഴിക]
ഇടവം രാശിയില്‍ പത്താം ഭാവത്തില്‍ ബുധന്റെ സംക്രമണം നടക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, ബുധാദിത്യ യോഗ ഫലം ഈ രാശിക്കാര്‍ക്ക് ശുഭകരമായി തെളിയിക്കാന്‍ പോകുന്നു. ബിസിനസ്സിലും ജോലിയിലും നിങ്ങള്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. കാലങ്ങളായി മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാകും. ആത്മവിശ്വാസം വര്‍ദ്ധിക്കും. എല്ലാ ജോലികളും എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കും. ജോലിയില്‍ സ്ഥലംമാറ്റം ആഗ്രഹിക്കുന്നവരുടെ ആഗ്രഹം സഫലമാകും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കും. രാഷ്ട്രീയത്തില്‍ സജീവമായിരിക്കുന്നവര്‍ക്ക് ഈ സമയം ഗുണം ലഭിക്കും.
മിഥുനം
[മകയിരം മുപ്പത് നാഴിക, തിരുവാതിര, പുണർതം പതിനഞ്ച് നാഴിക ]
ബുധാദിത്യയോഗം മൂലം മിഥുനം രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ ലഭിക്കും. താഴില്‍രംഗത്തുള്ളവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കും. സാമ്പത്തിക സ്ഥിതിയില്‍ വളരെയധികം പുരോഗതി ഉണ്ടാകും.
ചിങ്ങം
[മകം, പൂരം, ഉത്രം പതിനഞ്ച് നാഴിക ]
ചിങ്ങം രാശിയുടെ അധിപന്‍ സൂര്യനാണ്. ഈ സമയം ബുധന്‍ സൂര്യനുമായി ചേരുന്നു. അതുകൊണ്ട് തന്നെ ചിങ്ങം രാശിക്കാര്‍ക്ക് ബുധാദിത്യ രാജയോഗം ധാരാളം ഗുണങ്ങള്‍ നല്‍കും. പങ്കാളിത്ത പ്രവര്‍ത്തനങ്ങളില്‍ ലാഭം ഉണ്ടാകും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും. അവിവാഹിതര്‍ക്ക് നല്ല വിവാഹാലോചനകള്‍ വരും.
തുലാം
[ചിത്തിര മുപ്പത് നാഴിക, ചോതി, വിശാഖം നാല്പത്തി അഞ്ച് നാഴിക ]
തുലാം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. പുതിയ വരുമാന മാര്‍ഗങ്ങള്‍ തുറക്കും. കാലങ്ങളായി മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാകും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ വിജയം ലഭിക്കും.
ധനു
[മൂലം, പൂരാടം, ഉത്രാടം പതിനഞ്ച് നാഴിക ]
ബുധാദിത്യയോഗം രൂപപ്പെടുന്നതിനാൽ ധനുരാശിക്കാർക്ക് ഈ സമയം പ്രത്യേക നേട്ടങ്ങൾ ലഭിക്കാൻ പോകുന്നു. സമൂഹത്തിൽ നിങ്ങളുടെ ആദരവ് വർദ്ധിക്കും. ബിസിനസ്സിലും ജോലിയിലും നിങ്ങൾക്ക് വിജയം ലഭിക്കും. എല്ലാവരെയും തൃപ്തിപ്പെടുത്തി മുന്നേറാനാകും.
മകരം
[ഉത്രാടം നാല്പത്തിയഞ്ച് നാഴിക, തിരുവോണം, അവിട്ടം മുപ്പത് നാഴിക ]
ബുധന്റെ രാശിമാറ്റം മൂലം രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം മകരം രാശിക്കാർക്ക് വലിയ സാമ്പത്തിക നേട്ടങ്ങൾ നൽകും. പണം ലഭികും. സാമ്പത്തിക സ്ഥിതി ശക്തമാകും. വരുമാനം വർധിച്ചേക്കാം. വിദേശത്തുനിന്നും ലാഭം ഉണ്ടാകും. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കും. പങ്കാളിയെ തേടുന്നവർക്ക് ഒരു ഉത്തമ പങ്കാളിയെ ലഭിച്ചേക്കാം.
✍പ്രസൂൺ സുഗതൻ രാവണൻ
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം 9946419596