2023 മിഥുനമാസം ഈ രാശിക്കാർക്ക് ഗുണം.
2023 ജനുവരി 17-ന് ആണ് ശനി അതിന്റെ സ്വന്തം രാശിയായ കുംഭം രാശിയിലേക്ക് മാറിയത്. അന്ന് മുതൽ ഏകദേശം രണ്ടര വര്‍ഷക്കാലം സമയം കുംഭം രാശിയില്‍ ശനി സ്ഥിതി ചെയ്യുന്നു. എന്നാല്‍ 2023 ജൂൺ 16 ന് മിഥുനം മാസം ആരംഭം.ശനി ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത് മൂലത്രികോണ രാശിയിലാണ്. ഈ മാസം ശനിയുടെ അനുഗ്രഹം അനുകൂലമായി നില്‍ക്കുന്ന രാശികളെ അറിയാം.
അശ്വതി, ഭരണി, കാര്‍ത്തിക 1/4മേടം രാശി (മേടക്കൂറ്)
മേടക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക് ബിസിനസില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സന്താനസൗഭാഗ്യവും നേട്ടങ്ങളും നിങ്ങളെ തേടി വരുന്നു. ജീവിതം തന്നെ മൊത്തത്തില്‍ മാറി മറിഞ്ഞ് വരുന്നു. എല്ലാ അര്‍ത്ഥത്തിലും സാമ്പത്തികമായും മാനസികമായും എല്ലാം ഉയരത്തില്‍ എത്തുന്ന ഫലം നിങ്ങള്‍ക്കുണ്ടാവുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ഒരു തരത്തിലും നിങ്ങള്‍ക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വരുന്നില്ല. ജീവിതം തന്നെ മൊത്തത്തില്‍ സന്തോഷത്തിന്റേതായി മാറുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്.
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2ഇടവം രാശി (ഇടവക്കൂറ്)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജോലിയില്‍ കാര്യമായ ട്ടേങ്ങള്‍ ഉണ്ടാവുന്നു. സ്ഥാനക്കയറ്റവും സ്ഥലം മാറ്റവും എല്ലാം ഉണ്ടാവുന്നു. ശമ്പളവര്‍ദ്ധനവിലൂടെ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. ചെയ്യുന്ന കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കുന്നു. എല്ലാ തരത്തിലുള്ള നേട്ടങ്ങളിലും ജീവിതം മുന്നോട്ട് പോവുന്ന അവസ്ഥ തന്നെയാണ് ഇടവക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക് ഉണ്ടാവുന്നത്. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. ഒരു തരത്തിലും ജീവിത പ്രശ്‌നങ്ങളെ നിങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്നില്ല, സന്തോഷത്തിന്റെ ദിനങ്ങളായിരിക്കും.
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4മിഥുനം രാശി (മിഥുനക്കൂറ്)
തൊഴിലില്‍ ശത്രുക്കള്‍ മിത്രങ്ങളായി വരുന്നു. ജോലിയില്‍ നിരവധി അഅവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു. സര്‍ക്കാര്‍ മേഖലയില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. വസ്തുക്കച്ചവടത്തില്‍ നിങ്ങളെ തേടി സാമ്പത്തിക നേട്ടം ഉണ്ടാവുന്നു. ദാമ്പത്യ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങളെ അനുകൂലമാക്കി മാറ്റുന്നു. ജീവിതം പൊതുവേ സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആയി മാറുന്നു. ശനിവക്രഗതിയില്‍ നില്‍ക്കുന്നതിനാല്‍ പങ്കാളിക്കും ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.
മകം, പൂരം, ഉത്രം 1/4ചിങ്ങം രാശി (ചിങ്ങക്കൂറ്)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശനിയുടെ ഇപ്പോഴത്തെ സാഹചര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സൂര്യന്റെ അനുഗ്രഹവും നിങ്ങള്‍ക്ക് ഈ സമയം ഉണ്ടാവുന്നു. രാജയോഗം വന്നു ചേരുന്നു. ബിസിനസിലുള്ള നേട്ടങ്ങള്‍ നിങ്ങളെ തന്നെ അത്ഭുതപ്പെടുത്തുന്നു. ധാരാളം നേട്ടങ്ങള്‍ ഇങ്ങോട്ട് തേടി വരുന്നു. സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ നിങ്ങളെ തേടി സാമ്പത്തിക മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഭാഗ്യക്കുറി അടിക്കുന്നതിനുള്ള സാധ്യത കാണുന്നു. ബാങ്കിലെ വായ്പയും മറ്റും അടച്ച് തീര്‍ക്കുന്നതിന് സാധിക്കുന്നു. ജീവിതം പല വിധത്തില്‍ സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആയി മാറുന്നു.
മൂലം, പൂരാടം, ഉത്രാടം 1/4ധനു രാശി (ധനക്കൂറ്)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വ്യാഴത്തിന്റെ അനുഗ്രഹവും ലഭിക്കുന്നു. ഷെയര്‍മാര്‍ക്കറ്റുമായി ബന്ധപ്പെട്ടവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. യാത്രകള്‍ കൊണ്ട് ഗുണങ്ങള്‍ വര്‍ദ്ധിക്കുന്നു. സഹോദരസ്ഥാനീയര്‍ക്കും അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തികമായി മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഒരുപോലെ നിലനില്‍ക്കുന്നു. ജീവിതം തന്നെ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തില്‍ മാറുന്നു.
✍ പ്രസൂൻ സുഗതൻ രാവണൻ
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം 9946419596