2023 മെയ് 15 മുതല്‍ ജൂണ്‍ 15 വരെ 

2023 മെയ് 15 മുതല്‍ ജൂണ്‍ 15 വരെ 
ശനി കുംഭം രാശിയിലും വ്യാഴം, രാഹു എന്നി ഗ്രഹങ്ങള്‍ മേടം രാശിയിലും സഞ്ചരിക്കുന്ന ഇടവ മാസക്കാലത്ത് 27 നക്ഷത്രങ്ങൾക്ക് കരിയര്‍, ധനം, വിവാഹം, ദാമ്പത്യം എന്നീ മേഖലകളില്‍ പൊതുവായ ഫലങ്ങൾ.

മേടക്കൂറ് ( അശ്വതി, ഭരണി കാർത്തിക 1/4)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും പ്രശ്‌നങ്ങള്‍ ഉണ്ടാവുമെങ്കിലും അതിനെയെല്ലാം പ്രതിരോധിക്കാന്‍ സാധിക്കുന്ന സമയം തന്നെയാണ്, തര്‍ക്കങ്ങള്‍ വര്‍ദ്ധിക്കുന്നു. ധനനേട്ടങ്ങള്‍ ഉണ്ടാവാം എങ്കിലും ശ്രദ്ധിക്കണംം. സുഖലോലുപത തേടി എത്തുന്നു. കലഹം കാരണം പലപ്പോഴും ചെറിയ രീതിയില്‍ വിഷമങ്ങള്‍ ഉണ്ടാവാം. സാമ്പത്തിക കാര്യങ്ങളില്‍ അതീവ ശ്രദ്ധ ഉണ്ടായിരിക്കണം. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നു. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കുന്നു. ജോലിയില്‍ സ്ഥാനക്കയറ്റം ഉണ്ടായിരിക്കും. ആദായം വര്‍ദ്ധിക്കുകയും നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു.

ഇടവക്കൂറ് (കാർത്തിക 3/4 രോഹിണി , മകയിരം 1/2)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പ്രണയത്തിന്റെ കാര്യത്തില്‍ പ്രണയ സാഫല്യം ഉണ്ടാവുന്നു. ദാമ്പത്യ ജീവിതം സന്തോഷത്തിന്റേതായി മാറുന്നു. ആരോഗ്യപരമായി ചെറിയ അസ്വസ്ഥതകള്‍ ഉണ്ടാവുമെങ്കിലും ശ്രദ്ധിക്കണം. ചികിത്സകള്‍ ഫലം കാണുന്നു. ജോലിയില്‍ ഉയര്ന്ന സ്ഥാനം ലഭിക്കുന്നു. ധനവരവിനുള്ള സാധ്യതയുണ്ട്. എന്നാല്‍ എളുപ്പമുള്ള കാര്യങ്ങള്‍ പോലും നടക്കുന്നതിന് പലപ്പോഴും പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവാം.

മിഥുനക്കൂറ് (മകയിരം1/2,തിരുവാതിര,പുണര്‍തം 3/4)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. ചെയ്യുന്ന കര്‍മ്മത്തിന്റെ ഗുണം നിങ്ങള്‍ക്ക് ലഭിക്കുന്നു. ജോലിയില്‍ അനുകൂലമായ പല സാഹചര്യങ്ങളും ഉണ്ടാവുന്നു. ഭാഗ്യദേവത നിങ്ങളെ കടാക്ഷിക്കുന്നു. ഉപരിപഠനത്തിന് ആഗ്രഹിച്ച വിഷയം തിരഞ്ഞെടുത്ത് പഠിക്കാന്‍ സാധിക്കുന്നു. പലകാര്യങ്ങളും നടന്ന് കിട്ടുന്നതിന് വേണ്ടി അല്‍പം പണിപ്പെടേണ്ടി വരുന്നു. വിനോദ യാത്രകള്‍ക്ക് അനുകൂലമായ സമയമാണ്. കര്‍മ്മരംഗത്ത് നേട്ടം ഉണ്ടാവുന്നു.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം,ആയില്യം)
കര്‍ക്കിടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ അവസരങ്ങള്‍ പല കാര്യങ്ങളും ഉണ്ടാവുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ പല സാഹചര്യങ്ങളും അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ധനസഹായം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഉയര്‍ച്ചയുണ്ടാവുന്നു. ബിസിനസില്‍ നേട്ടങ്ങള്‍ തേടിയെത്തുന്നു. പാര്‍ട്ണര്‍ഷിപ്പില്‍ ബിസിനസ് ചെയ്യുന്നതിന് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് അനുകൂലമായി മാറുന്ന സമയമാണ്. ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കണം.

ചിങ്ങക്കൂറ് (മകം, പൂരം,ഉത്രം 1/4)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ധന മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഇത് അനുകൂലമായ പല സാഹചര്യങ്ങളും ഉണ്ടാക്കുന്നു. തൊഴിലില്‍ നിങ്ങളുടെ കഴിവുകള്‍ പൂര്‍ണമായും പുറത്തേക്കെടുക്കുന്നതിന് സാധിക്കുന്നു. ശത്രുക്കളെ പരാജയപ്പെടുത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. കര്‍ക്കശമായ പെരുമാറ്റം കാരണം പലപ്പോഴും ചെറിയ രീതിയില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നു. പ്രണയിക്കുന്നവര്‍ക്ക് അത്ര അനുകൂലമായ സമയമായിരിക്കില്ല. ആരോഗ്യം ശ്രദ്ധിക്കണം.

കന്നിക്കൂറ് (ഉത്രം 3/4,അത്തം, ചിത്തിര1/2)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവാം. സഹോദരി സഹോദരന്‍മാര്‍ക്ക് ചെറിയ രീതിയില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. തീരുമാനം എടുക്കുന്നതില്‍ ശ്രദ്ധിക്കണം. കടബാധ്യത വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പുതിയ സൗഹൃദങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ദീര്‍ഘയാത്രകള്‍ പ്രയോജനകരമായി മാറുന്നു. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് നിങ്ങള്‍ക്ക് തന്നെ ബുദ്ധിമുട്ടുണ്ടാക്കുന്നു.

തുലാക്കൂറ് (ചിത്തിര1/2,ചോതി, വിശാഖം 3/4)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദീര്‍ഘകാലം നിങ്ങളിലുണ്ടായിരുന്ന ആഗ്രഹത്തെ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. എല്ലാവരുമായും ഒത്തുചേരുന്നതിനുള്ള സാധ്യത നിങ്ങള്‍ക്കുണ്ടാവുന്നു. ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ വളരെയധികം ശ്രദ്ധിക്കണം. സ്വത്തിന്റെ കാര്യത്തില്‍ ചെറിയ ചില തര്‍ക്കങ്ങള്‍ നീണ്ട് നില്‍ക്കാം. ആരോഗ്യപരമായി കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്. വരവ് ചിലവ് കണക്കുകള്‍ ശ്രദ്ധിക്കണം. എല്ലാം വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ധനപരമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം.

വൃശ്ചികക്കൂര്‍ (വിശാഖം1/4, അനിഴം,തൃക്കേട്ട)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും പലപ്പോഴും സ്വത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നു. ചെയ്യുന്ന എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്ത് തീര്‍ക്കാന്‍ ശ്രദ്ധിക്കണം. ധനപരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. നിക്ഷേപങ്ങള്‍ പലതും ലാഭകരമാവുന്നു. രോഗാവസ്ഥയില്‍ ഉള്ളവര്‍ക്ക് പല രീതിയില്‍ ഉള്ള പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നു. മനസ്സില്‍ ചെറിയ വിഷമങ്ങളും പ്രശ്‌നങ്ങളും നേരിടേണ്ടി വരുന്നു.. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശരാശരി സമയമാണ്.

ധനുക്കൂര്‍ (മൂലം,പൂരാടം,ഉത്രാടം 1/4)
ധനു രാശിക്കാര്‍ക്ക് തൊഴിലില്‍ നേട്ടങ്ങളുണ്ടാവുന്നു. വീട് പണി പുനരാരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ബാങ്കുകളില്‍ നിന്ന് ലോണും വായ്പകളും ലഭിക്കുന്നു. ബന്ധുക്കള്‍ക്ക് സമാധാനവും സന്തോഷവും ഉണ്ടാവുന്നു. വീട് പണി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം. മനസമാധാനം കുറയുന്ന പ്രവൃത്തികള്‍ ചെയ്യേണ്ടതായി വരുന്നു. കലാപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അതിലൂടെ അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്നു.

മകരക്കൂര്‍ (ഉത്രാടം3/4,തിരുവോണം,അവിട്ടം 1/2)
മകരം രാശിക്കാര്‍ക്ക് വാഹനം വാങ്ങുന്നതിനുള്ള യോഗം കാണുന്നു. നിദ്രാസുഖം മാതൃസൗഖ്യം, രോഗമുക്തി എന്നിവ ഉണ്ടാവുന്നു. പ്രായത്തിന്റേതായ അസ്‌കിതകള്‍ ചെറിയ രീതിയില്‍ നിങ്ങളെ ബാധിക്കുന്നു. പല കാര്യങ്ങള്‍ക്കും നേതൃത്വം നല്‍കുന്നതിന് നിങ്ങള്‍ മുന്‍കൈ എടുക്കുന്നു. വിദേശത്ത് ദീര്‍ഘകാലമായി കഴിയുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. തൊഴില്‍ രംഗത്ത് അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്നു. സ്വത്തിന്റെ അവകാശം നിങ്ങളെ തേടി വരുന്നു. നഷ്ടപ്പെട്ടെന്ന് കരുതിയ വസ്തുക്കള്‍ തിരിച്ച് കിട്ടുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം.

കുംഭക്കൂര്‍ (അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4 )
കുംഭം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നുണ്ട്. ഓഹരി വിപണയില്‍ നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. വാഹനം ഉപയോഗിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാലം അവര്‍ക്ക് അനുകൂലമായ സമയമാണ്. ജന്മശനി ചെറിയ രീതികള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തിക മാറ്റങ്ങള്‍ അനുകൂലമായി മാറുന്നു.

മീനക്കൂര്‍ (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി )
മീനം രാശിക്കാര്‍ക്ക് പ്രണയം അനുകൂലമായി മാറുന്നു. വിദേശത്ത് ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിനുള്ള അനുകൂല സാഹചര്യമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അശ്രദ്ധ കാണിക്കരുത്. തോല്‍വികള്‍ പലതും വിജയമാക്കി മാറ്റുന്നതിന് സാധിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. മാതാപിതാക്കളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. ശാരീരിക അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നു. മോശം വാര്‍ത്തകള്‍ പലപ്പോഴും നിങ്ങളെ കാത്തിരിക്കുന്നു.
✍ പ്രസൂൻ സുഗതൻ രാവണൻ
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം 9946419596

Leave a Comment

Your email address will not be published. Required fields are marked *