2023 മെയ് 28 മുതല്‍ ജൂൺ‍ 3 വരെ 12 രാശിക്കും സമ്പൂര്‍ണ സൂര്യ രാശിഫലം.

2023 മെയ് 28 മുതല്‍ ജൂൺ‍ 3 വരെ 12 രാശിക്കും സമ്പൂര്‍ണ സൂര്യ രാശിഫലം.

മേടം രാശി : ഈ രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലമായിരിക്കും ഉണ്ടായിരിക്കുക. വീട് പണി പൂര്‍ത്തീകരിക്കുന്നതിനും താമസം മാറുന്നതിനും സാധ്യതയുണ്ട്. ജോലിയുടെ കാര്യത്തില്‍ അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നു. പുതിയ വാഹനം വാങ്ങിക്കുന്നതിനുള്ള യോഗം കാണുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ വേണം. പല കാര്യങ്ങളും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. വിദേശത്ത്ത ഉപരിപഠനത്തിനുള്ള സാധ്യതയുണ്ട്. മികച്ച മാറ്റങ്ങള്‍ വരും ദിവസങ്ങളില്‍ ഉണ്ടാവുന്നു.

ഇടവം രാശി : ഇടവം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും കൂടുതല്‍ ഗുണങ്ങള്‍ ലഭിക്കുന്നു. ജോലിസംബന്ധമായ യാത്രകളില്‍ ഫലം കാണുന്നു. ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആയി മാറുന്നു. സമൂഹത്തില്‍ അംഗീകാരവും നേട്ടവും നിങ്ങളെ തേടി വരുന്നു. ചെയ്യുന്ന കാര്യങ്ങളില്‍ എല്ലാം തന്നെ വിജയം ലഭിക്കും. ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു.സന്താനസൗഭാഗ്യം വര്‍ദ്ധിക്കുന്നു. ഓരോ കാര്യത്തിലും നിങ്ങളെ തേടി മാറ്റങ്ങള്‍ സംഭവിക്കാം.

മിഥുനം രാശി : മിഥുനം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും അനുകൂലമായ സാഹചര്യങ്ങള്‍ തേടി വരുന്നു. പലപ്പോഴും മോശം അനുഭവങ്ങളില്‍ നിന്ന് പൂര്‍ണമായും മുക്തി നേടുന്നതിന് സാധിക്കുന്നു. പുതിയ വീട് വാങ്ങുന്നതിനും താമസം ആരംഭിക്കുന്നതിനും യോഗം കാണുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. എങ്കിലും ചെറിയ തര്‍ക്കങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അലസത പാടില്ല. ഇത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.

കര്‍ക്കിടകം രാശി : കര്‍ക്കിടകം രാശിക്കാര്‍ക്ക് സാമ്പത്തികമായി അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവും. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. ജോലി അന്വേഷിക്കുന്നവര്‍ക്ക് അതില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കാം. പുതിയ ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള യോഗം കാണുന്നു. അനുകൂലമായ പല ഫലങ്ങളും നിങ്ങളെ കാത്തിരിക്കുന്നു. പ്രാര്‍ത്ഥിക്കുന്നതിന്റെ ഫലം ലഭിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവും. പണം ധാരാളം ചിലവഴിക്കരുത്. അത് നഷ്ടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു.

ചിങ്ങം രാശി : ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. വിദേശത്ത് ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിന് വേണ്ട സാഹചര്യങ്ങള്‍ ഒത്തു വരുന്നു. ദൈവാധീനം വര്‍ദ്ധിക്കുന്ന സമയമായതിനാല്‍ അത് മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ദാമ്പത്യ സൗഖ്യവും സന്താനസൗഭാഗ്യവും നിലനില്‍ക്കുന്നു. സാമ്പത്തികമായി മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഉദ്യോഗസ്ഥരില്‍ നിന്ന് അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവാം. പുതിയ വീട്ടിലേക്ക് താമസം മാറുന്നതിനുള്ള യോഗം.

കന്നി രാശി : കന്നി രാശിക്കാര്‍ക്ക് അല്‍പം ദോഷഫലങ്ങള്‍ അധികരിച്ച് നില്‍ക്കുന്ന സമയമാണ്. സാമ്പത്തികമായി അത്ര നല്ല ഫലങ്ങള്‍ ഉണ്ടാവണം എന്നില്ല. പ്രാര്‍ത്ഥനകളും വഴിപാടുകളും ഫലം നല്‍കുന്നു. ബിസിനസ് ആരംഭിക്കുന്നതിന് ആഗ്രഹിക്കുന്നവര്‍ക്ക് അത്ര നല്ല സമയമല്ല എന്നതും ശ്രദ്ധിക്കണം. പണത്തിന്റെ കാര്യത്തില്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ അതില്‍ ശ്രദ്ധ വേണം. ചെറിയ യാത്രകള്‍ നടത്തുന്നത് എല്ലാ വിധത്തിലും ഗുണകരമായ ഫലങ്ങള്‍ നല്‍കുന്നു. അമിത ചിലവുകള്‍ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുന്നു.

തുലാം രാശി : തുലാം രാശിക്കാര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്ന സമയമാണ്. ഉദ്യോഗത്തിന്റെ കാര്യത്തില്‍ പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. അകന്ന് കഴിഞ്ഞവര്‍ തമ്മില്‍ ഒന്നിക്കുന്നതിനുള്ള സാധ്യത കാണുന്നു. സന്താനസൗഭാഗ്യവും ജീവിതത്തില്‍ നിങ്ങളെ തേടി വരുന്നു. ബിസിനസിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യം അനുകൂലമായിരിക്കും. ജോലിയില്‍ സന്തോഷവും സമാധാനവും തേടി വരുന്നു.

വൃശ്ചികം രാശി : വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക നിലയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ജോലിയില്‍ നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥ മാറി മികച്ച അവസരങ്ങള്‍ തേടി വരുന്നു. നിയമപരമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ ഉണ്ടാവാം. ആരോഗ്യം ശ്രദ്ധിക്കണം. കുടുംബത്തോടൊപ്പം ധാരാളം സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. സാമ്പത്തിക രംഗത്ത് ഉണ്ടാവുന്ന മാറ്റങ്ങള്‍ അനുസരിച്ച് ബിസിനസിന് ഇറങ്ങിപ്പുറപ്പെടരുത്. ഇത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.

ധനു രാശി : ധനു രാശിക്കാര്‍ക്ക് മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ആഗ്രഹിച്ചത് പോലെ സ്ഥലം മാറ്റം ലഭിക്കുന്നതിനും അതിലൂടെ ജീവിത മാറ്റങ്ങള്‍ അറിയുന്നതിനും സാധിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കുന്നതിനുള്ള യോഗം കാണുന്നു. കുട്ടികള്‍ ഇല്ലാത്തവര്‍ക്ക് സന്താനസൗഭാഗ്യത്തിന് അനുകൂല സമയമാണ്. സാമ്പത്തികമായി അല്‍പം ശ്രദ്ധിക്കണം. എങ്കിലും നഷ്ടങ്ങള്‍ സംഭവിക്കുകയില്ല. ജോലിയുടെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവാം.

മകരം രാശി : മകരം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. ഇവരില്‍ ശുഭകരമായ ഫലങ്ങള്‍ ലഭിക്കണം എന്നില്ല. എങ്കിലും ആഴ്ചാവസാനത്തോടെ ഇതില്‍ മാറ്റം വരുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. ഏത് പ്രതിസന്ധിയേയും തരണം ചെയ്യുന്നതിന് സാധിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. അനുകൂലമായ പല സാഹചര്യങ്ങളും നിങ്ങളെ തേടി വരുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധ വേണം. വീട് വാങ്ങുന്നതിനും വാഹനം വാങ്ങുന്നതിനും ഉള്ള ശുഭയോഗങ്ങള്‍ ധാരാളമുണ്ട്.

കുംഭം രാശി : കുംഭം രാശിക്കാര്‍ക്ക് അവരുടെ വിവാഹത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനമാവുന്ന ആഴ്ചയാണ് എന്നതാണ് സത്യം. മാത്രമല്ല ഇവര്‍ക്ക് പ്രാര്‍ത്ഥനകളും വഴിപാടുകളും മികച്ച രീതിയില്‍ നടത്താന്‍ സാധിക്കുന്നു. അതിന്റെയെല്ലാം ഫലവും നിങ്ങളെ തേടി എത്തുന്നു. പല കാര്യങ്ങളിലും അലസത തോന്നുന്നതിനുള്ള സാധ്യതയുണ്ട്. വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത കാണുന്നു. ശത്രുക്കള്‍ വര്‍ദ്ധുക്കുമെങ്കിലും അവരെ തോല്‍പ്പിക്കാന്‍ സാധ്യതയുണ്ട്.

മീനം രാശി : മീനം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. പരീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിജയം കരസ്ഥമാക്കാം. പഴയ വാഹനം മാറ്റി പുതിയ വാഹനം വാങ്ങുന്നതിനുള്ള യോഗം കാണുന്നു. ജീവിതം സന്തോഷത്തിന്റെ ആകെത്തുകയായി മാറുന്നു. അശ്രദ്ധ ഒരു കാര്യത്തിലും പാടില്ല.
✍ പ്രസൂൻ സുഗതൻ രാവണൻ
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം 9946419596

Leave a Comment

Your email address will not be published. Required fields are marked *