90% ലോട്ടറി അടിക്കുന്നവരും പുരോഗതി പ്രാപിക്കാറില്ല കാരണം

ഭാഗ്യം ഉള്ളവർക്ക് ലോട്ടറി അടിക്കും എന്നതാണ് പൊതുവായ ധാരണ. എന്നാൽ അത് ചിലർക്ക് ദൗർഭാഗ്യത്തിന്റെ ലക്ഷണമാണ്. നീണ്ട വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ വീണു കിട്ടിയ സൗഭാഗ്യം ഈശ്വരാധീനം ഇല്ലാത്തതിനാൽ നഷ്ടമാകുന്നു. ഭാഗ്യം മൂലം നല്ല വിദ്യാഭ്യാസം, പണം, നൃത്ത സംഗീത, സാഹിത്യ ,കലകളിൽ പ്രാവണ്യം, അങ്ങിനെ എന്തും കിട്ടാം. പക്ഷെ വേണ്ടത്ര ഈശ്വരാധീനം ഇല്ലെങ്കിൽ കിട്ടിയ അമൂല്യങ്ങളായ സൗഭാഗ്യങ്ങളിൽ ഒന്നും പോലും തനിയ്ക്കോ കുടുംബത്തിനോ പ്രയോജനത്തിൽ വരില്ല. ഈശ്വരാധീനം വർദ്ധിപ്പിയ്ക്കാൻ ഓടി നടന്ന് പ്രാർത്ഥിച്ചിട്ട് കാര്യമില്ല. തന്റെ ഉപാസന മൂർത്തിയെ അറിയണം. ലളിത ഉപാസനമാർഗ്ഗങ്ങളിലൂടെ ഉപാസന മൂർത്തി പ്രീതി ഈശ്വരാധീനം വർദ്ധിപ്പിക്കും. അതിന് സ്വന്തം ഗ്രഹനില അറിഞ്ഞിരിക്കണം.

ദുർബലർക്ക് ആത്മവിശ്വാസവും , ശക്തർക്ക് പിൻബലവുമാണ് പ്രാർത്ഥനയും വിശ്വാസവും. ഭയപ്പാടിൽ നിന്നുള്ള മോചന സൂത്രവാക്യമാണ് പ്രാർത്ഥന എങ്കിൽ മനസിന്റെ ശുദ്ധികരണം പരിപോഷണം എന്നിവയാണ് രത്നധാരണത്തിലൂടെ സാധ്യമാകുന്നത്.

ചെളിയും ദുർഗന്ധവുമുള്ള നമ്മുടെ വസ്ത്രം വെള്ളത്തിൽ കുതിർത്ത് സോപ്പു പതപ്പിച്ച് കഴുകി പശയിട്ട് ഉണക്കി ഇസ്തിരിയിട്ട് വെടിപ്പാക്കി എടുക്കുന്നതു പ്രാർത്ഥന. വസ്ത്രത്തിൽ ചെളി പറ്റാതെ സൂക്ഷിക്കുന്നത് രത്നധാരണം. രത്നധാരണം ഭാഗ്യവർധനവിനും പ്രാർത്ഥന ഈശ്വാരധീനം വർദ്ധിപ്പിക്കുന്നതിനും ഉപകരിക്കും.

രത്നധാരണത്തിന് ഒപ്പം സ്വന്തം ഉപാസന മൂർത്തിയെ കണ്ടെത്തി ലളിതോപാസനമാർഗ്ഗങ്ങൾ കൂടി അവലംബിക്കാൻ മനസുണ്ടാകണം എന്ന് മാത്രം. അതിന് ജനന സമയം, ജനന തീയതി എന്നിവ കൃത്യമായി അറിഞ്ഞിരിക്കണം.
✍ പ്രസൂൻ സുഗതൻ രാവണൻ
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം 9946419596

Leave a Comment

Your email address will not be published. Required fields are marked *