എണ്ണതേച്ചു ചീകിയൊതുക്കിയ മുടിയും ശൈവഭസ്മക്കുറിയുമായി പ്രജ്ഞാനന്ദ . രണ്ടും അമ്മയിൽ നിന്ന് സ്വീകരിച്ച ഉപദേശങ്ങൾ . എണ്ണതേച്ചുകുളി കളിയിൽ സമ്മർദപ്പെടാൻ അനുവദിക്കാതെ ശൈവ ഭസ്മം എതിരാളിയുടെ നെഗറ്റീവ് പേടിപ്പിക്കലുകളിൽ നിന്ന് രക്ഷയും ഏകി സംരക്ഷിക്കുന്നു എന്ന വിശ്വാസം. എന്തായാലും കഴിവിനാണ് പ്രാധാന്യം. കഴിവ് പ്രകടിപ്പിക്കുന്നതിലേയ്ക്കുള്ള വഴിയാണ് വിശ്വാസവും ആചാരങ്ങളും.
എന്താണ് ഭസ്മധാരണം ?
“അഗ്നിരിതി ഭസ്മ,
വായുരിതി ഭസ്മ,
ജലമിതി ഭസ്മ, സ്ഥലമിതി ഭസ്മ,
വ്യോമേതി ഭസ്മ,
സർവ്വം ഹവായിതി ഭസ്മ,
മനഏതാനി ചക്ഷൂംഷി ഭസ്മാനി”
എന്ന മന്ത്രം ഉച്ചരിച്ചാണ് ഇടത്തു കൈത്തലത്തിൽ സംഗ്രഹിച്ചതായ ഭസ്മം വലത്ത് കൈകൊണ്ട് അടച്ച് സമ്മിശ്രീകരിച്ച് തൊടേണ്ടത്.
(അഗ്നി, വായു, ജലം, സ്ഥലം(ഭൂമി), വ്യോമം(ആകാശം) എന്നീ പഞ്ചഭൂതങ്ങളുടേയും നമ്മുടെ മനോമണ്ഡലത്തിൻ്റെയും ദൃഷ്ടിയുടെയും ഭസ്മമാണിയാണ് ഈ മന്ത്രത്തിന്റെ പൊരുൾ.)
ജയവും തോൽവിയും
തോൽക്കാൻ ആളുണ്ടാകുന്നത്
കൊണ്ട് വിജയിയും ഉണ്ടാകും. എന്നാലും പ്രജ്ഞാനന്ദ എന്ന പേരിന് ഒപ്പം പ്രകീർത്തിക്കപ്പെടുന്നത് എതിരാളി കാൾ സന്റെ പേര് തന്നെയാണ്. ഭീമനൊപ്പം കീചകനും പ്രകീർത്തിക്കപ്പെട്ടു എന്ന പോലെ . കാൾസനും കീചകനും സമർത്ഥരായ ഭീമനും പ്രജ്ഞാനന്ദനും വിജയ പദവിയിൽ എത്തി. ആര് ജയിക്കുന്നു എന്നതിലല്ല. ആരെ തോൽപ്പിക്കുന്നു എന്നതിൽ എത്തി നിൽക്കുന്നു വിജയത്തിന്റെ മാറ്റം .
ഇവിടെ സമയാനുകൂല്യത്തിന്റെ അവസ്ഥയും ചർച്ചചെയ്യപ്പെടേണ്ടതുണ്ട്. പ്രജ്ഞാനന്ദനും ഒരു നാൾ കരുത്തനായ എതിരാളി ഉണ്ടാകാം. അതാണ് പ്രപഞ്ച നീതി. ഗ്രഹസ്ഥിതി ആനുകൂല / പ്രതികൂല സാഹചര്യങ്ങളും ഘടകമാകും. വിജയ പരാജയങ്ങൾ നിശ്ചയിക്കപ്പെടുന്നത് ജാതക വിശേഷം ഒന്ന് കൊണ്ട് മാത്രം. സമയം മോശം ആകുമ്പോൾ ഏത് കഴിവുള്ളവന്റെയും അടിപതറും അതാണ് കാൾസണും സംഭവിച്ചത്.
✍പ്രസൂൺ സുഗതൻ രാവണൻ ,ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ, വാസ്തുശാസ്ത്ര പ്രചാരകൻ , കോട്ടയം, 9946419596