രത്ന പരിചയം അദ്ധ്യായം – 1 AGATE ( അഗേറ്റ് ) അക്കിക്കല്ല്.

രത്ന പരിചയം അദ്ധ്യായം – 1
ബിസിനസ്സ് പച്ചപിടിക്കുന്നത് സ്വന്തം കഴിവുകൊണ്ടല്ല. ഭാഗ്യവും ഈശ്വരാധീനവും തുണയാകുമ്പോൾ ബിസിനസ്സ് നേട്ടങ്ങൾ ഉണ്ടാകും. ഭാഗ്യം മങ്ങി തുടങ്ങുമ്പോൾ പാളിച്ചകളും. അത് പോലെ ആരോഗ്യം മെച്ചപ്പെടുന്നതും സമയാനുകൂല്യം കൊണ്ട് തന്നെ. ധനസ്ഥിതി (സമ്പത്ത് ഐശ്വര്യം) ഭാഗ്യം വർദ്ധിപ്പിച്ച് മെച്ചപ്പെടുത്താം. ഭാഗ്യവർദ്ധനവിന് ജാതകന്റെ ഗ്രഹനില പഠിക്കണം. യോഗകാരകനായ ഗ്രഹത്തിന്റെ സ്വാധീനം വർദ്ധിപ്പിച്ചാണ് ഈ നേട്ടങ്ങൾ കൈവരിക്കുന്നത്. ഒപ്പം ഈശ്വരാധീനം വർദ്ധിപ്പിയ്ക്കാൻ ഉപാസന മൂർത്തിയെ കണ്ടെത്തി ലളിത ഉപാസനയും മൂല നക്ഷത്രജപവും കൂടി ആയാൽ ലൈഫിൽ വ്യതിയാനങ്ങൾ ഉറപ്പ്. രത്നങ്ങളെ പരിചയപ്പെടുത്തുന്ന പക്തി ഇതാ.

അദ്ധ്യായം – 1 AGATE (അഗേറ്റ് ) അക്കിക്കല്ല്.
അപൂർണ്ണ സുതാര്യവും നാനാവർണ്ണത്തോട് കൂടിയതും , വർണ്ണങ്ങൾ സമാന്തര രേഖ പോലെയോ നാടുകൾ പോലെയോ ക്രമീകരിച്ചതുമായ രത്നം . മറ്റ് ധാതുക്കൾ അരിച്ചിറങ്ങുന്നതിനാൽ പലപ്പോഴും വിചിത്രമായ അടയാളങ്ങളോട് കൂടി കാണപ്പെടുന്നു.ചാൽസിഡോണി വിഭാഗത്തിൽപ്പെട്ടതാണ്.അഗേറ്റുകൾക്ക് വൈവിദ്ധ്യമാർന്ന ഉജ്ജ്വലമായ, ഒന്നിലധികം നിറങ്ങൾ പ്രദർശിപ്പിച്ചേക്കാം. ഇരുമ്പ്, മാംഗനീസ്, ടൈറ്റാനിയം, ക്രോമിയം, നിക്കൽ, മറ്റ് മൂലകങ്ങൾ എന്നിവയുടെ ഓക്സൈഡുകളുടെ അംശങ്ങളുടെ ഫലമാണ് ഇവ പ്രധാനമായും. എല്ലാ അഗേറ്റുകൾക്കും പോളിഷ്ഡ് ഭാവം ആണ്.
മോസ് അഗേറ്റ്, റിബൺ അഗേറ്റ്, ഐ അഗേറ്റ്, ഫോർട്ടിഫിക്കേഷൻ അഗേറ്റ്, ബാൻഡഡ് അഗേറ്റ് തുടങ്ങി വിവിധ പേരുകൾ ഉണ്ട്. കല്ലിൽ ഭംഗിയ്ക്കായി കൃത്രിമ നിറങ്ങളും പതിപ്പിക്കാറുണ്ട്. സിസിലിയിലുള്ള അകേറ്റ്സ് നന്ദിയിൽ നിന്നാണ് ഇത് ആദ്യമായി കണ്ടെടുത്തത്. Moss Agate നാണ് കൂടുതൽ പ്രിയം.

Colour-brown,red,white,gray,black
Planet-mecury ബുധൻ
Metal-silver
ഉപയോഗം :- നിർഭയത്വം, കൃഷി താത്പ്പര്യം, കാഴ്ച ശക്തിയ്ക്ക് , ഇഴജന്തു ഭീതി, ശാരീരിക ആരോഗ്യം, ത്വക്ക് രോഗങ്ങളിൽ നിന്ന് മോചനം. മുടികൊഴിച്ചിലിനെതിരെ ഫലപ്രദമാണെന്നും പുകവലി നിർത്താൻ സഹായിക്കുമെന്നും ചർമ്മത്തെയും ശ്വാസകോശത്തെയും നന്നായി പരിപാലിക്കുമെന്നും പറയപ്പെടുന്നു. ഭൂമിയുമായി ബന്ധിപ്പിച്ചിരിക്കുന്ന അഗേറ്റ് വീടിന്റെ സ്ഥിരതയെയും സന്തുലിതാവസ്ഥയെയും പ്രതിനിധീകരിക്കുന്നു.ധരിയ്ക്കേണ്ട വിരൽ ഉപയോഗം അനുസരിച്ച്.

ലഭിക്കുന്ന രാജ്യങ്ങൾ.
മോസ്അഗേറ്റ്സ്:
ഇന്ത്യ; സ്കോട്ട്ലൻഡ്; യുണൈറ്റഡ് സ്റ്റേറ്റ്സ് വടക്കുപടിഞ്ഞാറ് .

മനോഹരമായ അഗേറ്റുകൾ:
യെല്ലോസ്റ്റോൺ ദേശീയോദ്യാനം; വ്യോമിംഗ്; മൊണ്ടാന.

ബാന്ദാഡ് അഗേറ്റ്സ്:
ബ്രസീൽ; ഉറുഗ്വേ; മഡഗാസ്കർ; മെക്സിക്കോ; അമേരിക്ക.

ലെസ് അഗേറ്റ്:
മെക്സിക്കോ; അരിസോണ; നമീബിയ .

ഫയർ അഗേറ്റ്സ്: മെക്സിക്കോ .

പെട്രിഫൈഡ് മരം: അരിസോണ; ന്യൂ മെക്സിക്കോ; കാലിഫോർണിയ; വാഷിംഗ്ടൺ; ഒറിഗോൺ; വിവിധ രാജ്യങ്ങൾ; മറ്റ് പല പ്രദേശങ്ങളും .

ധരിയ്ക്കേണ്ട വിരൽ ഉപയോഗം അനുസരിച്ച്. പ്രസൂൺ സുഗതൻ രാവണൻ ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ, വാസ്തുശാസ്ത്ര പ്രചാരകൻ , കോട്ടയം
9946419596

Leave a Comment

Your email address will not be published. Required fields are marked *