രത്ന പരിചയം അദ്ധ്യായം – 4, AMETHYST അമീഥിസ്റ്റ്
ഭാഗ്യവും ഈശ്വരാധീനവും തുണയാകുന്ന സമയത്ത് ബിസിനസ്സ് നേട്ടങ്ങൾ ഉണ്ടാകും. ഭാഗ്യം മങ്ങി തുടങ്ങുമ്പോൾ പാളിച്ചകളും. അത് പോലെ ആരോഗ്യം മെച്ചപ്പെടുന്നതും സമയാനുകൂല്യം കൊണ്ട് തന്നെ. ധനസ്ഥിതി (സമ്പത്ത് ഐശ്വര്യം) ഭാഗ്യം വർദ്ധിപ്പിച്ച് മെച്ചപ്പെടുത്താം. രത്നങ്ങളെ പരിചയപ്പെടുത്തുന്ന പക്തിയിൽ നാലാമത്തേത് .
AMETHYST അമീഥിസ്റ്റ്
അമേഥിസ്റ്റ് കല്ലിന് പൗരാണിക ജനത പല സിദ്ധികളുമുണ്ടെന്ന് വിശ്വസിച്ചിരുന്നു. ഇതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു മദ്യം കുടിച്ച ശേഷമുള്ള കെട്ട് വിടാനുള്ള രത്നമായി ഉപയോഗിച്ചിരുന്നു.
കല്ല് അതിന്റെ ഉടമയെ മദ്യപാനത്തിൽ നിന്ന് സംരക്ഷിച്ചു എന്ന വിശ്വാസത്തെ തുടർന്ന് പുരാതന ഗ്രീക്കുകാർ അമേത്തിസ്റ്റ് ധരിക്കുകയും അതിൽ നിന്ന് മദ്യപാന പാത്രങ്ങൾ കൊത്തിയെടുക്കുകയും ചെയ്തിരുന്നത് ലഹരിയെ തടയുമെന്ന വിശ്വാസത്തിലാണ്.
ക്വാർട്ട്സിന്റെ (Quartz) ഒരു ഉപഗണമാണ് അമീഥിസ്റ്റ് . സാമാന്യം വിലപിടിപ്പുള്ള ഈ ധാതു ബി.സി. 4-ം ശതകത്തിനു മുൻപു തന്നെ പരക്കെ അറിയപ്പെട്ടിരുന്നു. അപൂർവ്വമായി കണ്ടുവരുന്ന ഓറിയന്റൽ അമീഥിസ്റ്റ് ആണ് ഉയർന്ന തരത്തിലുള്ളത്. ഇന്ത്യ, ബ്രസീൽ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ വരുന്നു.
നിറം:- നീലകലർന്ന വയലറ്റ് ഗ്രഹം
:- വ്യാഴം.
ലോഹം:- വെള്ളി, സ്വർണ്ണം
ഉപയോഗം: – സ്ത്രീകളെ ആകർഷിക്കാൻ , മദ്യപാനത്തിൽ നിന്ന് മോചനം, കള്ളന്മാരിൽ നിന്ന് സംരക്ഷണം. , മനസമാധാനം, ശുദ്ധമായ സ്നേഹം., ഓർമ്മശക്തി , തലവേദന അകറ്റാൻ , ആത്മീയ അനുഭവങ്ങൾ.
✍പ്രസൂൺ സുഗതൻ രാവണൻ,ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ, വാസ്തുശാസ്ത്ര പ്രചാരകൻ , കോട്ടയം . 9946419596