രത്ന പരിചയം അദ്ധ്യായം – 9, ബെറിൽ BERYL
കരൾ സംബന്ധമായ രോഗങ്ങൾ ശമിപ്പിക്കും ബെറിൽ .പുതിയ ബിസിനസ്സ് ആരംഭിക്കുന്നവർ . പുതിയ പ്രവർത്തന മേഖല കണ്ടെത്തുന്നതിനും, സ്നേഹം ആകർഷിക്കുന്നതിനും കൂടാതെ, ചിന്താ പുരോഗതിയ്ക്കും ബെർൾ രത്നം ഉപയോഗിക്കുന്നു. തത്ത്വചിന്തകന്മാരും ശാസ്ത്രജ്ഞന്മാരും ബെറിലിനെ തന്റെ രക്ഷാമാർഗ്ഗമായി കാണുന്നു.
ക്രിസോബെറിൽ (Chrysoberyl) എന്ന ബെറിലിയം അലൂമിനേറ്റ് (BeAl2O4) ,രത്നക്കല്ലുകളിൽ ഏറ്റവും ഉറപ്പേറിയ ഇനത്തിൽപ്പെടുന്നു. (കാഠിന്യം -മോഹ്സിന്റെ സ്കെയിൽ 8.5 യൂണിറ്റ്). മഞ്ഞ കലർന്ന നേരിയ പച്ചനിറത്തിൽ കാണപ്പെടുന്ന ഈ രത്നക്കല്ലിന്റെ മൂന്ന് ഇനങ്ങളിൽ Cymophane (catseye) എന്ന ഇനമാണ് പൂച്ചക്കണ്ണ് എന്ന് വിപണിയിൽ അറിയപ്പെടുന്നത്.
മരതകം, ക്യാറ്റ്സ് ഐ, CAT\’S EYE എന്നിവയുടെ സങ്കരമായി അറിയപ്പെടുന്ന ബെറിൽ ക്രൈസോബെറിൽ (chryso beryl), ക്രൈസോപ്രൈസ് (chryso prase), ക്രൈസോ ലൈറ്റ് (chrysolite) എന്നും അറിയപ്പെടുന്നു.
നിറം:- ഇളം കടൽ പച്ച, ഇളം നീലകലർന്ന പച്ച ഗ്രഹം:- ചന്ദ്ര ചന്ദ്രൻ ലോഹം:-വെള്ളി, സ്വർണ്ണ
ഉപയോഗം :- കരൾ / കിഡ്നി രോഗങ്ങൾ , മറ്റുള്ളവരുടെ തെറ്റായ സ്വാധീനത്തിൽ നിന്ന് മോചനം, സ്നേഹ ബന്ധം ദൃഢപ്പെടുത്താൻ ഗ്രന്ഥിവീക്കം, നേത്ര രോഗം എന്നിവയെ ശമിപ്പിക്കാൻ.
ഹൃദയ രോഗത്തെ ചെറുക്കും. കിഡ്‌നി, സ്‌റ്റോൺ, രക്തസംബന്ധമായ രോഗങ്ങൾ, വയറ്റിലെ രോഗങ്ങൾ കരളിലും, ഞരമ്പിലും ഉണ്ടാകുന്ന അസുഖങ്ങൾ ഇവയെല്ലാം ഒരു പരിധിവരെ ഉണ്ടാകാതിരിക്കാനും, ഉണ്ടായാൽ വേഗം സുഖമാകാനും ബെറിൽ രത്‌ന ധാരണ കൊണ്ടും സാധിക്കും. പിത്താശായ സംബന്ധരോഗം വരാതിരിക്കും.
✍പ്രസൂൺ സുഗതൻ രാവണൻ ,
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം . 9946419596