ഭൂനാഥയോഗം? ഭൂ പ്രമാണങ്ങൾ കൈയ്യിൽ വരാനുള്ള (പ്രമാണി ) ടെ ലക്ഷണങ്ങൾ.
ജാതകത്തിൽ ഭൂനാഥയോഗമുള്ള ജാതകൻ വലിയ ഭൂസ്വത്തിന് ഉടമയായി തീരും എന്നതാണ് ഈ യോഗത്തിൻ്റെ പ്രത്യേകത. മറ്റൊന്നുമില്ലെങ്കിലും ജാതകൻ വലിയ ഭൂമിയുടെ ഉടമയായി തീരും ..
നാലാം ഭാവാധിപൻ
ജാതകൻ്റെ ഗ്രഹനിലയിൽ നാലാം ഭാവത്തിൻ്റെ അധിപനായ ഗ്രഹം ഉച്ച ക്ഷേത്രം പ്രാപിച്ചു നില്ക്കുകയും അവിടെ ലഗ്ന ക്ഷേത്രത്തിൻ്റെ യോഗമോ ദൃഷ്ടിയോ ഉണ്ടാകുകയും ചെയ്താൽ ജാതകൻ വമ്പിച്ച ഭൂസ്വത്തിൻ്റെ ഉടമസ്ഥനായി തീരും..
ഗുരുവോ ശുക്രനോ
ജാതകൻ്റെ ഗ്രഹനിലയിൽ ലഗ്നാധിപനായ ഗ്രഹം നാലാം ഭാവത്തെ വീക്ഷിക്കുകയും നാലാം ഭാവത്തിൻ്റെ അധിപനായ ഗ്രഹം ശുക്രനായിരിക്കുകയും ആ ശുക്ര ഗ്രഹത്തെ കുജൻ വീക്ഷിക്കുകയും മേൽ പറഞ്ഞിരിക്കുന്ന നാലാം ഭാവത്തെ ഏതെങ്കിലും ഒരു ശുഭ ഗ്രഹം വീക്ഷിക്കുകയും ചെയ്താൽ ഭൂനാഥയോഗം ഭവിക്കും.
പത്താം ഭാവത്തിൽ
ജാതകൻ്റെ കർമ്മമേഖലയായ പത്താം ഭാവം വ്യാഴ ഗ്രഹം സ്വക്ഷേത്ര ബലവാനായി വരികയും അവിടെ ശനിയുടെ യോഗം ഉണ്ടാകുകയും ചെയ്താൽ ഭൂനാഥ യോഗം ഭവിക്കും..
നാലാം ഭാവത്തിൽ കുജൻ ഉച്ചസ്ഥിതി
ജാതകൻ്റെ നാലാം ഭാവത്തിൽ കുജൻ ഉച്ച സ്ഥിതിയോ സ്വക്ഷേത്ര സ്ഥിതിയോ പ്രാപിച്ചു നില്ക്കുകയും വ്യാഴ ഗ്രഹം ശനി യോഗം ചെയ്ത് ഏതെങ്കിലും ഇഷ്ട ഭാവത്തിൽ നില്ക്കുകയും നീചമോ ശത്രുക്ഷേത്ര സ്ഥിതിയോ കൂടാതെ ശുക്രൻ പത്താം ഭാവത്തിലും കുജൻ നാലാം ഭാവത്തിലും നിൽക്കുകയും ഉച്ചത്തിലോ സ്വക്ഷേത്രത്തിലോ നിൽക്കുന്ന കുജനെ വ്യാഴ ഗ്രഹം വീക്ഷിക്കുക തുടങ്ങിയ മുകളിൽ പറഞ്ഞിരിക്കുന്ന ഒരു യോഗം ജാതകന് ഉണ്ടായാൽ ജാതകൻ ധാരാളം ഭൂസ്വത്തിനുടമയാകും.
✍ പ്രസൂൻ സുഗതൻ രാവണൻ
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം 9946419596