ഭദ്ര രാജയോഗം

ഭദ്ര രാജയോഗം
ഇടവം രാശിയിലാണ് ബുധന്‍ സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്. 2023 ജൂണ്‍ 24 ന് ബുധന്‍ മിഥുനം രാശിയിലേക്ക് പ്രവേശിക്കാനിരിക്കുകയാണ്.ഇതുവഴി ജ്യോതിഷത്തിലെ അപൂര്‍വ രാജയോഗമായ ഭദ്ര രാജയോഗമാണ് സൃഷ്ടിക്കപ്പെടാന്‍ പോകുന്നത്. ഒന്നാം ഭാവം, നാലാം ഭാവം, ഏഴാം ഭാവം, പത്താം ഭാവം എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ബുധൻ കേന്ദ്രത്തിൽ നിൽക്കുമ്പോഴെല്ലാം ഭദ്രയോഗം രൂപപ്പെടുന്നു.ഒരു വ്യക്തിയുടെ കഴിവുകൾ വർധിപ്പിക്കുക എന്നതാണ് ഭദ്ര യോഗയുടെ പ്രത്യേക ഗുണം. ഇത് എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തുമെങ്കിലും മൂന്ന് രാശിക്കാരെ സംബന്ധിച്ച് അസാധാരണമായ ഭാഗ്യമാണ് കൈവരാന്‍ പോകുന്നത്. 

മീനം

മിഥുനം രാശിയിലെ ബുധന്റെ സംക്രമണം വഴി രൂപപ്പെടുന്ന ഭദ്ര രാജയോഗം മീനം രാശിക്കാര്‍ക്ക് അനുകൂലമാണ്. മീനം രാശിക്കാരുടെ നാലാം ഭാവത്തിലാണ് ഭദ്ര രാജയോഗം രൂപപ്പെടുന്നത്. ഇത് മീനം രാശിക്കാരെ സ്വപ്‌ന സാഫല്യത്തിലേക്ക് നയിക്കും. ഏറെ നാളായി ആഗ്രഹിക്കുന്ന വാഹനം സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. വസ്തു സംബന്ധമായ ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് ലാഭം കൊയ്യാം.ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. സാമ്പത്തികമായി ഏറെ മെച്ചപ്പെടാന്‍ സാധിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. ബന്ധുജനങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ സാധിക്കും. സമൂഹത്തില്‍ ആദരവും പ്രശസ്തിയും ലഭിക്കും. മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് അനുകൂല സമയം.

കുംഭം

മിഥുനം രാശിയിലെ ബുധന്റെ സംക്രമണം വഴി രൂപപ്പെടുന്ന ഭദ്ര രാജയോഗം കുംഭം രാശിക്കാര്‍ക്കും ഭാഗ്യനേട്ടങ്ങള്‍ സമ്മാനിക്കും. എന്ത് ചെയ്താലും ഭാഗ്യത്തിന്റെ പിന്തുണ ഈ രാശിക്കാര്‍ക്ക് ലഭിക്കും. കുംഭം രാശിക്കാരുടെ ജാതകത്തിലെ അഞ്ചാം ഭാവത്തില്‍ ആണ് ബുധന്‍ സംക്രമിക്കുന്നത്. അതിനാല്‍ സന്താനങ്ങളില്‍ നിന്ന് ശുഭവാര്‍ത്ത കേള്‍ക്കാന്‍ സാധിക്കും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രശസ്തരാകാം.ജോലിയില്‍ ശമ്പള വര്‍ധനവിനും സ്ഥാനക്കയറ്റത്തിനും സാധ്യത കാണുന്നു. പ്രണയ ബന്ധം ദൃഢമാകും. പ്രണയം വിവാഹത്തിലേക്ക് വഴി മാറാനും സാധ്യത കാണുന്നു. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും. വിലപിടിപ്പുള്ള വസ്തുക്കള്‍ വീട്ടിലെത്തും. ആസ്തിയില്‍ വലിയ വര്‍ധനവിന് സാധ്യത കാണുന്നു. സുഹൃത്തുക്കളുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകും.

തുലാം

മിഥുനം രാശിയിലെ ബുധന്റെ സംക്രമണം വഴി രൂപപ്പെടുന്ന ഭദ്ര രാജയോഗം തുലാം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. തുലാം രാശിക്കാരുടെ ഭാഗ്യസ്ഥാനത്താണ് ഭദ്ര രാജയോഗം രൂപപ്പെട്ടിരിക്കുന്നത്. ഇതുവഴി വലിയ ഭാഗ്യങ്ങളാണ് തുലാം രാശിക്കാരെ കാത്തിരിക്കുന്നത്. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ബമ്പര്‍ നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. ചിട്ടി വഴി വലിയ ലാഭം കൊയ്യാനാകും.മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷിത ലാഭം കൊയ്യാനാകും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശ യാത്രക്കോ കുടുംബാഗംങ്ങള്‍ക്കൊപ്പം തീര്‍ത്ഥ യാത്രക്കോ സാധ്യത കാണുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. പുതിയ വീട്ടിലേക്ക് താമസം മാറാന്‍ സാധ്യത കാണുന്നു. സ്വര്‍ണം പോലുള്ള ആഭരണങ്ങള്‍ സമ്മാനമായി ലഭിച്ചേക്കാം. സന്താന ഭാഗ്യം കൈവരും.
✍ പ്രസൂൻ സുഗതൻ രാവണൻ
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം 9946419596

Leave a Comment

Your email address will not be published. Required fields are marked *