അശ്വതി നക്ഷത്രം 1

അശ്വതി നക്ഷത്രം 1
അശ്വതി നക്ഷത്രത്തിൽ ജനിക്കുന്നവർ ബുദ്ധിയും ധൈര്യവും ഉള്ളവരായും സുന്ദരരായും എല്ലാവർക്കും പ്രിയരായും അമ്മയ്ക്ക്‌ ആൺമക്കളിൽ മൂത്തവനായും വിദ്യയെ അറിയുന്നവനായും ഭവിക്കും. ആരേയും വശീകരിക്കുന്ന ശരീരപ്രകൃതിയും അലങ്കാരങ്ങളോടുള്ള ആഭിമുഖ്യവും ഇവരെ ശ്രദ്ധേയരാക്കുന്നു. ഭാവനാ ശാലിത്വത്തേക്കാളേറെ യുക്തി ചിന്തയുള്ളതു കൊണ്ടാകും ഇക്കൂട്ടർ കലാരംഗത്ത്‌ ഉറച്ച്‌ നിൽക്കുന്നതായി കാണാറില്ല.പ്രേമകാര്യങ്ങളിൽ ചാഞ്ചല്യം കാണിക്കുന്ന ഇവർ വിജ്ഞാന സമ്പാദനത്തിന്‌ മുൻഗണന നൽകും. സേവനശീലം ഇവരിൽ പ്രത്യക്ഷമായിരിക്കും. സ്ത്രീകൾക്ക്‌ സൗന്ദര്യം, പുത്രസമ്പത്ത്‌, സുഖം, ശുചിത്വം തുടങ്ങിയവയാൽ അനുഗൃഹീതരായിരിക്കും.

ദശാകാല ദോഷം

സൂര്യൻ, ചൊവ്വ, വ്യാഴം, എന്നീ ദശാകാലങ്ങൾ അശ്വതി നക്ഷത്രക്കാർക്ക് ദോഷ കാലമാണ്.

ക്ഷേത്ര ദർശനം നടത്തേണ്ട നാളുകൾ

അശ്വതി, മൂലം, മകം, എന്നീ നാളുകളിൽ അശ്വതി നക്ഷത്രക്കാർ ക്ഷേത്ര ദർശനം നടത്തണം.

ഗണപതി

അശ്വതി നക്ഷത്രക്കാർക്ക് ഏറ്റവും അത്യാവിശമായിട്ടുള്ളത് ഗണപതി പ്രീതിയാണ്, ഗണപതി ഭഗവാന് ജന്മനക്ഷത്ര നാളുകളിൽ ഗണപതി ഹോമം നടത്തുന്നതും ഉത്തമമാണ്. \”ഓം ഗം ഗണപതായേ നമഃ\” എന്ന മന്ത്രം മനപാഠമാക്കി നിത്യം ജപിക്കുന്നത് ഉത്തമമാണ്.

സുബ്രഹ്മണ്യസ്വാമി

പ്രീതിപ്പെടുത്തുന്ന മന്ത്രങ്ങൾ ജപിക്കുകയും ,ചൊവ്വയും അശ്വതിയും ഒത്തു വരുന്ന ദിനം സുബ്രഹ്മണ്യ ഭജനം നടത്തുകയും വേണം. ഷഷ്ഠിവ്രതമെടുത്ത് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് ഈ നക്ഷത്രക്കാർക്ക് വളരെ ഗുണകരമാണ്.

പ്രതികൂല നക്ഷത്രങ്ങൾ

കാർത്തിക, മകയിരം, പുണർതം, അനിഴം, തൃക്കേട്ട, വിശാഖം എന്നീ നക്ഷത്രങ്ങൾ അശ്വതി നക്ഷത്രക്കാർക്ക് പ്രതികൂലങ്ങളാണ്.

ചെയ്യാൻ പാടില്ലാത്തത്

പുതിയതായി എന്തെങ്കിലും ആരംഭിക്കുന്നതിന് അശ്വതി നക്ഷത്രക്കാർ മുകളിൽ പറഞ്ഞിരിക്കുന്ന നക്ഷത്രങ്ങൾ ഒഴിവാക്കുന്നതായിരിക്കും നല്ലത്

ദേവത

നക്ഷത്ര ദേവത അശ്വനീ ദേവകളാണ് ഈ ദേവതകളുടെ മന്ത്രങ്ങൾ നിത്യവും ജപിക്കുന്നത് ഉത്തമമാണ്.

വസ്ത്രങ്ങൾ

അശ്വതി നക്ഷത്രക്കാർക്ക് ചുവന്ന വസ്ത്രങ്ങൾ അനുകൂലമാണ്. ഇവരുടെ പ്രവർത്തനങ്ങൾക്ക് ചുവന്ന വസ്ത്രങ്ങൾ കരുത്തേകും.

ഗണം

അശ്വതി നക്ഷത്രത്തിൻ്റെ ഗണം- ദൈവഗണം- ഭൂതം- ഭൂമി – മൃഗം-കുതിര പക്ഷി -പുള്ള് -വൃക്ഷം -കാഞ്ഞിരം 

നിത്യം ജപിക്കേണ്ട മന്ത്രം,

മന്ത്രം: \” ഓം അശ്വനീ കുമാരാഭ്യാം നമ: \”
✍ പ്രസൂൻ സുഗതൻ രാവണൻ
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം 9946419596

Leave a Comment

Your email address will not be published. Required fields are marked *