ഭരണി നക്ഷത്രം 2

ഭരണി നക്ഷത്രം 2
ഭരണി നക്ഷത്രത്തിൽ ജനിക്കുന്നവർ ശാന്തരായും സത്യവാദിയായും സ്ത്രീസക്തരായും സുഖവും മാന്യതയും ധീരതയും ഉള്ളവരായും ദീർഘായുസ്സുള്ളവരായും പുത്രന്മാർ കുറഞ്ഞവരായും ഭവിക്കും. ലക്ഷ്യം നേടുന്നതിന്‌ എത്രത്തോളം പോകാനും ഇവർ ഒരുക്കമായിരിക്കും. സാമ്പത്തിക ഉയർച്ച പ്രാപിക്കുമെങ്കിലും പരിശ്രമത്തിനനുസരിച്ച്‌ വിജയിക്കണമെന്നില്ല.കലാപ്രേമികളെങ്കിലും ആ രംഗത്ത്‌ പ്രശസ്തി അവരെ അനുഗ്രഹിക്കാതെ പോയേക്കും. ഏത്‌ കാര്യത്തിന്റെയും മറ്റ്‌ വശത്തെക്കുറിച്ച്‌ ചിന്തിക്കുന്നത്‌ ഇവരുടെ സ്വഭാവമാണ്‌. സ്ത്രീകൾ ദൈവഭക്തിയുള്ളവരും പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിഷ്ടപ്പെടുന്നവരുമായിരിക്കും. സ്നേഹശീലരെങ്കിലും ചിലപ്പോൾ പരുഷമായി പെരുമാറും. പൊതുവേ വിവാഹം വൈകിയിട്ടാണെങ്കിലും വിജയപ്രദമായിരിക്കും.

ഭരണി നക്ഷത്രം

ഭരണി നക്ഷത്രക്കാർക്ക് ചന്ദ്രൻ ,രാഹു, ശനി, എന്നീ ഗ്രഹങ്ങളുടെ ദശാപഹാര കാലത്ത് ഇവർ ദോഷപരിഹാര കർമ്മങ്ങൾ അനുഷ്ഠിക്കേണ്ടതാണ്.

മഹാലക്ഷ്മി

മഹാലക്ഷ്മി, അന്നപൂർണ്ണേശ്വരി എന്നീ ദേവിമാരെ ഭജിക്കണം

ക്ഷേത്രത്തിൽ ദർശനം നടത്തേണ്ട നാളുകൾ

ഭരണി നക്ഷത്രക്കാർ ഭരണി, പൂരാടം, പൂരം എന്നീ നാളുകളിൽ ക്ഷേത്ര ദർശനം നടത്തുകയും വ്രതങ്ങൾ അനുഷ്ഠിക്കുകയും വേണം 

യക്ഷി

ജന്മനക്ഷത്രങ്ങളിൽ ലക്ഷ്മി പൂജ നടത്തണം. ക്ഷേത്രങ്ങളിൽ യക്ഷിക്ക് വഴിപാട് കൊടുക്കണം.

പ്രതികൂല നക്ഷത്രങ്ങൾ

രോഹിണി, തിരുവാതിര, പൂയം , വിശാഖം, അനിഴം, തൃക്കേട്ട എന്നീ നാളുകൾ പ്രതികൂലങ്ങളാണ്.

ചെയ്യാൻ പാടില്ലത്തത്

പുതിയതായി ആരംഭിക്കുന്ന കാര്യങ്ങൾ ഭരണി നക്ഷത്രക്കാർ മേൽ പറഞ്ഞിരിക്കുന്ന പ്രതികൂല നക്ഷത്രങ്ങളിൽ ആരംഭിക്കാതിരിക്കുന്നതായിരിക്കും ഉത്തമം.

അനുകൂല നിറങ്ങൾ

വെള്ള, ഇളം നീല ,ചുവപ്പ്, എന്നീ നിറങ്ങൾ ഭരണി നക്ഷത്രക്കാർക്ക് അനുകൂല നിറങ്ങളാണ്.

ദേവത

ഭരണി നക്ഷത്രക്കാരുടെ ദേവത– യമനാണ് – ഗണം – മാനുഷ ഗണമാണ് – മൃഗം -ആന – വൃക്ഷം -നെല്ലി – പക്ഷി – പുള്ള്.

നിത്യം ജപിക്കേണ്ട മന്ത്രം

മന്ത്രം: \”ഓം യമായ നമഃ\”
✍ പ്രസൂൻ സുഗതൻ രാവണൻ
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം 9946419596

Leave a Comment

Your email address will not be published. Required fields are marked *