ഈ ഓണക്കാലം ഭാഗ്യം അനുകൂലമാക്കുന്ന നക്ഷത്രങ്ങൾ

ഈ ഓണക്കാലം ഭാഗ്യം അനുകൂലമാക്കുന്ന നക്ഷത്രങ്ങൾ
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഓഗസ്റ്റ് മാസത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ഇവര്‍ക്ക് സര്‍ഗ്ഗാത്മകമായ പല കാര്യങ്ങളും തുടക്കം കുറിക്കുന്ന ഒരു മാസമാണ് ഓഗസ്റ്റ്. കരിയര്‍ പുരോഗതികളിലേക്കോ വ്യക്തിഗത നേട്ടങ്ങളിലേക്കോ നയിക്കുന്ന അവരുടെ പരിശ്രമങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്ന മാസം തന്നെയാണ് ഓഗസ്റ്റ് മാസം. ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് പ്രധാന സ്ഥാനം ഏറ്റെടുക്കാനും ആത്മവിശ്വാസത്തോടെയും ശുഭാപ്തിവിശ്വാസത്തോടെയും മുന്നോടട് നീങ്ങുന്നതിനും സാധിക്കുന്നു.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ ധാരാളം വരുന്ന ഒരു സമയമാണ് ഓഗസ്റ്റ്. ഇവരെ ഭരിക്കുന്നത് ബുധന്‍ ആണ്. അതുകൊണ്ട് തന്നെ ജോലിയില്‍ ധാരാളം മാറ്റങ്ങള്‍ സംഭവിക്കുന്നതിനാല്‍ അതെല്ലാം അനുകൂലമായി മാറുന്ന സമയമാണ്. കാര്യങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്ന ഒരു സമയമാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു.

തുലാക്കൂറ് (ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ബന്ധങ്ങളില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. സ്‌നേഹത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. പ്രണയത്തിന്റെ കാര്യത്തിലും മികച്ച മാറ്റങ്ങളും അത് വിവാഹത്തിലേക്കും എത്തുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവുന്നു. കലാപരമായ കാര്യങ്ങളില്‍ നിങ്ങള്‍ മുന്നില്‍ നില്‍ക്കുന്നു. സാമ്പത്തികമായുണ്ടാവുന്ന അനുകൂല മാറ്റങ്ങള്‍ തന്നെയാണ് നിങ്ങളെ സന്തോഷിപ്പിക്കുന്നത്. ക്രിയേറ്റീവ് ആയി എല്ലാ കാര്യങ്ങളും ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നു.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സാഹസികമായും ശുഭാപ്തി വിശ്വാസത്തിന്റേയും കാര്യത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു.. സ്ത്രീകള്‍ക്ക് ജീവിതത്തില്‍ വിജയം കണ്ടെത്തുന്നതിനും സ്വന്തമായി നിരവധി അവസരങ്ങള്‍ തേടി വരുന്നതിനും സാധിക്കുന്നു. യാത്രക്കോ ഉന്നത വിദ്യാഭ്യാസത്തിനോ വേണ്ടി നിങ്ങള്‍ക്ക് സമയം അനുകൂലമാവുന്നതാണ്. നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. അതെല്ലാം നിങ്ങളെ ജീവിതത്തില്‍ ഉയര്‍ത്തുന്നു. എല്ലാ മാറ്റങ്ങളേയും ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്ന ഒരു മാസം കൂടിയാണ് ഓഗസ്റ്റ്.

കുംഭക്കൂറ് (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് 2023 ഓഗസ്റ്റ് മാസത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് വരുന്ന സമയമാണ്. സാങ്കേതികമായ കാര്യങ്ങളില്‍ മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ജോലിയില്‍ നിരവധി പുതിയ അവസരങ്ങളും മാറ്റങ്ങളും നേട്ടങ്ങളും ഉണ്ടാവുന്നു. പ്രശ്‌നങ്ങളെല്ലാം തന്നെ പരിഹരിക്കപ്പെടുകയും അധികാരത്തോടെ എല്ലാ കാര്യവും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. ലക്ഷ്യങ്ങള്‍ക്ക് വേണ്ടി പ്രയത്‌നിക്കുന്നതിന്റെ ഫലമായി നിങ്ങള്‍ക്ക് ജീവിതത്തില്‍ നിരവധി അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു.
✍ പ്രസൂൻ സുഗതൻ രാവണൻ
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം 9946419596

Leave a Comment

Your email address will not be published. Required fields are marked *