About Me
പ്രസൂൻ സുഗതൻ രാവണൻ
പ്രസൂൻ സുഗതൻ
രാവണൻ
ശ്രീ പി. വി. സുഗതന്റെയും ഗവൺമെന്റ് പോളിടെക്‌നിക്കിൽ റിട്ടയേർഡ് ലക്ചറർ ശ്രീമതി പ്രസന്നകുമാരി ജെ. (കുമരകം ശ്രീ കുമാരമംഗലം ഹയർ സെക്കണ്ടറി സ്കൂൾ റിട്ടയേർഡ് ഹെഡ്മിസ്ട്രസ്) യുടെയും മകനായി 1981ൽ ജനനം. ആലപ്പുഴ കാർമ്മൽ പോളി ടെക്‌നിക്കിൽ നിന്ന് ഡിപ്ലോമ എടുത്ത ശേഷം കാലടി ആദിശങ്കര എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ബിരുദം.
ശേഷം കേരളത്തിന് അകത്തും പുറത്തും പല ഗുരുക്കന്മാരിൽ നിന്ന് വാസ്തുശാസ്ത്രത്തിലും ജ്യോതിഷത്തിലും അറിവ് നേടി.വാസ്തു ശാസ്ത്ര ചിട്ടകളോടെയുള്ള ചെലവ് കുറഞ്ഞ വീടുകളുടെ നിർമ്മാണം, ജീവിത പ്രശ്നങ്ങൾക്ക് ജ്യോതിഷം, സൈക്കോളജി എന്നീ ശാസ്ത്ര മേഖലകളെ സമന്വയിപ്പിച്ചുള്ള പരിഹാര നിർദ്ദേശങ്ങൾ, ജീവിതത്തിൽ അടിമുടി മാറ്റം വരുത്താനുതകുന്ന രത്നധാരണം രുദ്രാക്ഷ ധാരണം എന്നീ പരിഹാരങ്ങൾ. വീട് ഐശ്വര്യപ്രദമാക്കാൻ ഫെങ്ങ് ഷൂയി ക്രമീകരണങ്ങൾ . മോട്ടിവേഷണൽ ക്ലാസുകൾ, പുസ്ത പ്രസിദ്ധീകരണങ്ങൾ എന്നിവ ചെയ്തു വരുന്നു. ഭാര്യ രമ്യ ഗംഗാധരൻ കുമാരനല്ലൂർ ദേവി വിലാസം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപികയും സഹോദരൻ പ്രവീൺ എസ്. കോഴിക്കോട് IIM അസോസിയേറ്റ് പ്രഫസറുമാണ്. പി. ദേവനാരായൺ, ദേവനന്ദിനി എന്നിവർ മക്കളാണ്.