കിണറിന് സ്ഥാനം
വീടിന്റെ കിണര് ശരിയായ സ്ഥാനത്താണോ? കിണര്, ജലാശയം(കുളം) നിര്മ്മിച്ചിരിക്കുന്നതു ഗൃഹവാസികള്ക്ക് അനുഗ്രഹദായകമായ ഇടത്താണോ? ഇത്തരം ചോദ്യങ്ങള്ക്കുളള കുറിയ്ക്കു കൊളളുന്ന മറുപടി, വാസ്തുശാസ്ത്രത്തിന്റെ ആധികാരികഗ്രന്ഥങ്ങളില് ഒന്നായ “മനുഷ്യാലയ ചന്ദ്രിക” യെ ആധാരമാക്കി കഴിയുന്നത്ര ലളിതമായി ഇവിടെ വിശദീകരിക്കുന്നു. മലയാളരാജ്യത്തിന്റെ മദ്ധ്യദേശങ്ങളില് മനുഷ്യാലയ നിര്മ്മാണത്തില് കയ്യില് രുദ്രാക്ഷമണിഞ്ഞ ശില്പ ശാസ്ത്രജ്ഞര് അംഗീകരിച്ചു വരുന്ന പ്രമാണഗ്രന്ഥമായ മനുഷ്യാലയ ചന്ദ്രിക” യില് നിന്നുള്ള വിവരങ്ങളാണ് താഴെ: വടക്ക് കിഴക്കേ കോണിലുളള മീനരാശി സ്ഥാനമാണ് കിണറിന്റെ പ്രധാന സ്ഥാനമായി കണക്കാക്കുന്നത്. അത് ഗൃഹത്തില് സര്വ […]