ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം തുടങ്ങി എല്ലാ ആശ്രമത്തില്‍പ്പെട്ടവര്‍ക്കും ബ്രാഹ്മണന്‍, ക്ഷദ്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ തുടങ്ങി എല്ലാ വര്‍ണ്ണങ്ങളില്‍പ്പെട്ടവര്‍ക്കും രുദ്രാക്ഷം ധരിക്കാം. രുദ്രാക്ഷം ധരിക്കുന്നതില്‍ ലജ്ജയുള്ളവന് കോടിജന്മം കഴിഞ്ഞാലും മുക്തി ലഭിക്കില്ല.
വിദ്യാര്‍ത്ഥി നാലുമുഖരുദ്രാക്ഷം ധരിക്കണം. സുമംഗലിയായ സ്ത്രീ താലിയോടൊപ്പം 3 മുഖരുദ്രാക്ഷം ധരിക്കണം. \’\’സ്‌നാനം, ദാനം, ജപം, ഹോമം, വൈശ്യദേവം, സുരാര്‍ച്ചനം, പ്രായശ്ചിത്തം, വ്രതദീക്ഷാകാലം, ശ്രാദ്ധം എന്നിവ രുദ്രാക്ഷം ധരിക്കാതെ ചെയ്യുന്നയാളിന് ഫലം ലഭിക്കില്ലെന്ന് മാത്രമല്ല നരകത്തില്‍ പതിക്കുകയും ചെയ്യും. \’\’ മൃഗങ്ങള്‍പോലും രുദ്രാക്ഷം ധരിച്ചാല്‍ രുദ്രത്വം പ്രാപിക്കും. അനേക ജന്മങ്ങളില്‍ മഹാദേവപ്രസാദം സിദ്ധിച്ചവര്‍ക്കുമാത്രമെ രുദ്രാക്ഷത്തില്‍ ശ്രദ്ധയുണ്ടാകൂ. രുദ്രാക്ഷം അലസമായി ധരിച്ചാല്‍ പോലും കൂരിരുട്ട് ആദിത്യനെയെപോലെ അവനെ പാപാങ്ങള്‍ സ്പര്‍ശിക്കുകയില്ല. ഭക്തിപൂര്‍വ്വം രുദ്രാക്ഷത്തെ പൂജിക്കു പക്ഷം ദരിദ്രനെപ്പോലും ഭൂമിയില്‍ രാജാവാക്കും.
മത്സ്യം കഴിക്കുവനോ മാംസം കഴിക്കുവനോ മദ്യപാനിയോ, അസംഗങ്ങളില്‍ ഏര്‍പ്പെടുന്നവനോ ചെയ്യരുതാത്തത് ചെയ്യുവനോ, കാണരുതാത്തത് കാണുവനോ, പറയരുതാത്തത് പറയുവനോ, കേള്‍ക്കരുതാത്തത് കേള്‍ക്കുവനോ, പോകരുതാത്തിടത്ത് പോകുവനോ, മണക്കരുതാത്തത് മണക്കുവനോ, ഭക്ഷിക്കരുതാത്തത് ഭക്ഷിക്കുവനോ ആയ മനുഷ്യന്‍ രുദ്രാക്ഷം ധരിച്ചിട്ടുണ്ടെങ്കില്‍ അതി.നിന്നുള്ള പാപമൊന്നും തന്നെ അവനെ സ്പര്‍ശിക്കുകയില്ല.
രാത്രി ചെയ്ത പാപം പോകേണ്ടവര്‍ പകല്‍ രുദ്രാക്ഷം ധരിക്കണം. പകല്‍ ചെയ്ത പാപം പോകാന്‍ രാത്രി രുദ്രാക്ഷം ധരിക്കണം. ഉണ്ണുമ്പോഴും, ഉറങ്ങുമ്പോഴും, ശൗചം ചെയ്യുമ്പോഴും മൈഥുനം ചെയ്യുമ്പോഴും എന്ന് വേണ്ട ജീവിതത്തിന്റെ എല്ലാ പദ്ധതികളോടൊപ്പവും രുദ്രാക്ഷം ധരിക്കാം. മരണസമയത്ത് രുദ്രാക്ഷം ധരിച്ചിരുന്നാല്‍ അവന് മോക്ഷം ഉറപ്പാണ്. എന്നതിലൂടെ എല്ലായ്‌പ്പോഴും രുദ്രാക്ഷം ധരിക്കണമെന്നു പുരാണം പ്രേരിപ്പിക്കുന്നു. ഉത്കര്‍ഷം ആഗ്രഹിക്കുന്നവര്‍ ശ്രമപ്പെട്ടും ഒരു രുദ്രാക്ഷമെങ്കിലും ധരിക്കണം.
നാലുവേദങ്ങള്‍ അഭ്യസിക്കുകയും പുരാണങ്ങള്‍ വായിക്കുകയും, തീര്‍ത്ഥാടനം നടത്തുകയും, സര്‍വിദ്യകളും നേടുകയും ചെയ്താല്‍ എന്തു പുണ്യം ലഭിക്കുമോ ആ പുണ്യം രുദ്രാക്ഷധാരണം കൊണ്ട് മാത്രം ലഭിക്കും. രുദ്രാക്ഷം കഴുത്തിലോ കൈയിലോ കെട്ടിക്കൊണ്ട് ഒരാള്‍ മരിച്ചാല്‍ അവന്‍ രുദ്രപദം പ്രാപിക്കും. പുനര്‍ജന്മമുണ്ടാവില്ല. തന്റെ കുലത്തിലെ 21 തലമുറയെ ഉദ്ധരിക്കുവനായി രുദ്രലോകത്ത് വസിക്കും. ഭക്തിയില്ലാതെ രുദ്രാക്ഷം ധരിച്ചുകൊണ്ട് നിത്യവും പാപകര്‍മ്മം ചെയ്യുവനായാല്‍ പോലും അവന്‍ മുക്തനായിത്തീരും. രുദ്രാക്ഷം ധരിച്ചുകൊണ്ട് മരിക്കാനിടയായാല്‍ മൃഗത്തിനുപോലും മോക്ഷമുണ്ടാവും. പിന്നെ മനുഷ്യന്റെ കാര്യം പറയണോ? -ദേവീഭാഗവതം.
ശരീരത്തിലെ വിവിധ രാസഘടകങ്ങള്‍ രൂദ്രാക്ഷത്തില്‍ സമ്പുഷ്ടമായുണ്ട്. രുദ്രാക്ഷം ഉത്തമമായ anti – oxidant, detoxification ഏജന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. Mobile phone, TV, Computer തുടങ്ങി Electronic Radio തരംഗങ്ങളുടെ പ്രസരത്തില്‍ നിന്നു ശരീരത്തെ രക്ഷിക്കുതിനും രുദ്രാക്ഷത്തിനാവുമെന്നു ഗവേഷണങ്ങളിലൂടെ തെളിഞ്ഞിരിക്കുന്നു
