രത്ന പരിചയം അദ്ധ്യായം – 3
ഭാഗ്യവും ഈശ്വരാധീനവും തുണയാകുന്ന സമയത്ത് ബിസിനസ്സ് നേട്ടങ്ങൾ ഉണ്ടാകും. ഭാഗ്യം മങ്ങി തുടങ്ങുമ്പോൾ പാളിച്ചകളും. അത് പോലെ ആരോഗ്യം മെച്ചപ്പെടുന്നതും സമയാനുകൂല്യം കൊണ്ട് തന്നെ. ധനസ്ഥിതി (സമ്പത്ത് ഐശ്വര്യം) ഭാഗ്യം വർദ്ധിപ്പിച്ച് മെച്ചപ്പെടുത്താം. രത്നങ്ങളെ പരിചയപ്പെടുത്തുന്ന പക്തിയിൽ മൂന്നാമത്തേത് .
ഡയമണ്ട് വജ്രം.
രത്നങ്ങളിൽ പ്രധാനിയും ചെലവേറിയതും. ശുദ്ധമായ വജ്രം നിറം ഇല്ലാത്തതും തിളക്കമേറിയതുമാണ്. വളരെയധികം കടുപ്പമുള്ളത്, സാധാരണ ഊഷ്മാവിൽ ജാരണമോ രാസമാറ്റമോ ഉണ്ടാവുകയില്ല. ശക്തമായ ചൂട് കത്തുകയും കാർബണ്ടൈ ഓക്സൈഡ് ഉണ്ടാവുകയും ചെയ്യും. കരിയുടെ സ്വഭാവ സവിശേഷതകൾ ഉള്ളതിനാൽ കാർബണിൽ നിന്ന് കൃത്രിമമായി വജ്രങ്ങൾ ഉണ്ടാക്കുന്നുണ്ട്. നൂറ്റാണ്ടുകളായി ഭൂമിയ്ക്കടിയിൽ അടിഞ്ഞുകൂടി കിടക്കുന്ന കരി ഉന്നത ഉഷ്മാവിനും മർദ്ദത്തിനും വിധേയമായി ഗ്രാഫൈറ്റും വജ്രവുമായി രൂപാന്തരപ്പെടുകയാണ്. യഥാർത്ഥ വജ്രത്തെ തിരിച്ചറിയാൻ സഹായിക്കുന്നത് അതിന്റെ പരൽ രൂപമാണ്. വജ്രങ്ങൾ അധികവും ചെറുതാണ്. ടേബിൾ, റോസ്, ബ്രില്യന്റ് എന്നിങ്ങനെ മൂന്ന് തരത്തിൽ വജ്രം മുറിച്ചെടുക്കുന്നു. ശ്രീലങ്കയിൽ നിന്ന് ലഭിക്കുന്ന വെള്ള നിറമുള്ള സിർകോൺ അറിഞ്ഞും അറിയാതെയും വജ്രമായി പുരാതന കാലം മുതലേ ഉപയോഗിക്കുന്നു. മഥുര ഡയമണ്ട് എന്ന് ഇതിനെ പറയുന്നു. ഭാരതം, ബ്രസീൽ, ബ്രിട്ടീഷ് ഗയാന,
നിറം: നിറമില്ലാത്ത, മഞ്ഞ, തവിട്ട്, പിങ്ക്
ഗ്രഹം: ശുക്രൻ
ലോഹം: സ്വർണ്ണം
ഉപയോഗം :- വിവാഹ തടസ്സം, സാമ്പത്തിക പുരോഗതി, ആഭിജാത്യം, അന്തസ്സ്, അകാരണങ്ങളാൽ ഉണ്ടാകുന്ന ഭയം, രക്തക്കുറവ്, ത്വക്ക് രോഗങ്ങൾ, ആസ്മ , ചെവി, തൊണ്ട / മൂക്ക് രോഗങ്ങൾ.
എന്നിവയ്ക്ക് ഉപയോഗിക്കുന്നു. എന്നാൽ എല്ലാവർക്കും വജ്രം ഉപയോഗിക്കാൻ കഴിയുന്നതല്ല. ശുക്രൻ എന്ന ഗ്രഹത്തിന്റെ സ്വാധീനം വർദ്ധിപ്പിക്കേണ്ടവർ മാത്രം വജ്രം ഉപയോഗിക്കുക. പ്രസൂൺ സുഗതൻ രാവണൻ ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ, വാസ്തുശാസ്ത്ര പ്രചാരകൻ , കോട്ടയം
✍9946419596
Verygood information👍👍🙏
നന്ദി